സന്നിധാനം: ശബരിമല ദര്‍ശനം യുവതികള്‍ ടെമ്പിള്‍ ചലഞ്ചായി ഏറ്റെടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി തന്ത്രി കണ്ഠര് രാജീവര്. സ്ത്രീകളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ യുവതികള്‍ ശബരിമലയിലേക്ക് കടന്നുവരരുതെന്ന് കണ്ഠര് രാജീവര് പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങള്‍ പാലിക്കണം. അതുകൊണ്ടു തന്നെ യുവതികള്‍ ശബരിമലയിലേക്ക് കടന്നുവരരുത്. ഭരണഘടന നോക്കിയ കോടതി ആചാരകാര്യങ്ങള്‍ നോക്കിയില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രക്ഷോഭങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഭയപ്പെടുന്നതായും തന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷാഭം വിശ്വാസികളൂശട മനസില്‍ മുറിവുണ്ടാക്കും വിവരമുള്ള ആരും വരില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
from mangalam.com https://ift.tt/2yMXFjl
via IFTTT
No comments:
Post a Comment