രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ്

നാഗ്പുർ: അയോധ്യയിലെ രാമക്ഷേത്രനിർമാണം സാധ്യമാക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആത്മാഭിമാനത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ക്ഷേത്ര നിർമാണം അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പൊതുപരിപാടിയിൽസംസാരിക്കവേയാണ് രാമക്ഷേത്ര നിർമാണത്തിന്റെ ആവശ്യകതയെക്കുറിച്ച് മോഹൻ ഭാഗവത് ആവർത്തിച്ചത്. ഏകത്വത്തിന്റെയും നന്മയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ ക്ഷേത്രനിർമ്മാണം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാമക്ഷേത്രം വേണമെന്ന രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരം ആർഎസ്എസ് മനസ്സിലാക്കുന്നു. രാമജന്മഭൂമിയിൽ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് എല്ലാവിധ സ്ഥിരീകരണവും ലഭിച്ചതാണ്. ദേശീയതാല്പര്യമുള്ള ഈ കാര്യത്തിൽ സ്വാർഥതാല്പര്യങ്ങൾക്ക് വേണ്ടി ചില മൗലികവാദികളും ശക്തികളും സാമുദായികരാഷ്ട്രീയം കളിക്കുകയാണ്. അതാണ് കാര്യങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത്. കേന്ദ്രസർക്കാർ ആവശ്യമായ നിയമങ്ങളുടെ സഹായത്തോടെ ഈ പ്രതിസന്ധികളെ മറികടക്കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2QWDIy0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages