നാഗ്പുര്‍ : ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും,അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനു പുതിയ നിയമനിര്‍മാണം വേണമെന്നെും ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. സുപ്രീം കോടതി വിധിയില്‍ അഭിപ്രായ സമന്വയം ഇല്ലെന്നും ആചാരങ്ങള്‍ പരിഗണിക്കാതെയാണ് കോടതി വിധിയുണ്ടായതെന്നും അദ്ധേഹം കുറ്റപ്പെടുത്തി. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ശബരിമല വിഷയത്തില്‍ സുപ്രീകോടതി വിധിക്ക് അനുകൂലമായ നിലപാടാണ് ആര്‍ എസ് എസ് സ്വീകരിച്ചിരുന്നത് എന്നാല്‍ രാഷ്ട്രിയ മുതലെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി നിലപാട് മാറ്റുകയാണുണ്ടായത്. സത്രീ പ്രവേശന വിഷയത്തില്‍ ആര്‍ എസ് എസ് വിശ്വാസികള്‍ക്കൊമാണെന്ന തീരൂമാനമാണ് ആര്‍ എസ് എസ് സ്വീകരിച്ചത്. അതേസമയം ആര്‍എസ്എസിന്റെ നിലപാടില്‍ പ്രതിരോധത്തിലായിരുന്ന ബിജെപി സംസ്ഥാന ഘടകത്തിന് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
ശബരിമല വിധിയുമായി ബന്ധപ്പെട്ട് ബിജെപി വന്‍ പ്രതിഷേധവും അക്രമവും സംസ്ഥാനത്ത് അഴിച്ചുവിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍എസ്എസിന്റെ തീരുമാനം അവരെ സ്വാധീനിക്കാനും ഇടയുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസ സമൂഹത്തിന്റെ വികാരം പരിഗണിച്ചല്ല സുപ്രീം കോടതിയുടെ വിധി. ശബരിമലയുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പരാതിയില്‍ പുറപ്പെടുവിച്ച വിധി, സമൂഹത്തില്‍ അശാന്തിയും ഭിന്നതയും മാത്രമാണ് ഉണ്ടാക്കിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ മാറ്റുമ്പോള്‍ ആവശ്യമായ ആലോചനകള്‍ ഒന്നും നടന്നില്ല. മതപുരോഹിതര്‍, സന്ന്യാസി ശ്രേഷ്ഠര്‍ തുടങ്ങി വിവിധ തലങ്ങളില്‍ ചര്‍ച്ച ആവശ്യമായിരുന്നുവെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
ക്ഷേത്രങ്ങളില്‍ സ്ത്രീക്കും പുരുഷനും വിവേചനം പാടില്ലെന്നാണ് ആര്‍എസ്എസിന്റെ നിലപാട്. ഇപ്പോഴത്തെ നിലപാട് മാറ്റം വിശ്വാസി സമൂഹത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ്. ബിജെപി നേതാക്കള്‍ ഇക്കാര്യം ആര്‍എസ്എസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതേസമയം രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം മോഹന്‍ ഭാഗവത് ഉന്നയിച്ചിട്ടുണ്ട്. തങ്ങളുടെ സര്‍ക്കാര്‍ വന്നിട്ടും എന്തുകൊണ്ടാണ് രാമക്ഷേത്രം നിര്‍മിക്കാത്തതെന്ന് ജനങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
from mangalam.com https://ift.tt/2pZUX5W
via IFTTT
No comments:
Post a Comment