ദിലീപ് വിഷയത്തില്‍ മോഹന്‍ലാല്‍ ; നടിമാര്‍ ജനറല്‍ ബോഡി വരെ കാത്തിരിക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ദിലീപ് വിഷയത്തില്‍ മോഹന്‍ലാല്‍ ; നടിമാര്‍ ജനറല്‍ ബോഡി വരെ കാത്തിരിക്കണം

കൊച്ചി : നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് നടിമാരായ പാർവതി, പദ്മപ്രിയ, രേവതി എന്നിവർ നൽകിയ കത്തിൽ എ.എം.എം.എ എക്സിക്യൂട്ടീവിന് തീരുമാനമെടുക്കാനാകില്ലെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹൻലാൽ. ഇതിനായി ജനറൽ ബോഡി യോഗം വരെ കാത്തിരിക്കണമെന്നും മോഹൻലാൽ അറിയിച്ചു.എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം എടുക്കാൻ ആകില്ലെന്ന് നിയമോപദേശം ലഭിച്ചു. ഇക്കാര്യം കത്ത് തന്ന നടിമാരെ രേഖ മൂലം അറിയിക്കും- മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിൽ നേരത്തെ ചർച്ച നടന്നിരുന്നു. എ.എം.എം.എ അംഗങ്ങൾ എന്ന നിലയിൽ നടിമാർ മറ്റു ചില നിർദ്ദേശങ്ങളും വച്ചിരുന്നു. എന്നാൽ സംഘടനയുടെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാലാണ് നടിമാർ മൂന്നാമതും കത്ത് നൽകിയത്. തങ്ങൾ സംഘടനയിൽ വച്ച നിർദ്ദേശങ്ങൾക്ക് ഉടൻ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്ത് നൽകിയത്. ചൊവ്വാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. കോടതി കുറ്റവിമുക്തനാക്കുന്നത് വരെ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നതാണ് നടിമാർ സംഘടനയ്ക്ക് മുൻപിൽ വച്ച പ്രധാന നിർദ്ദേശം. ഇതിനായി നിയമോപദേശം തേടണം എന്നും മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇവർ ആവശ്യപ്പെട്ടു. പാർവതി, പദ്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടൻ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഓഗസ്റ്റ് 7 ന് നടന്ന ചർച്ചയിൽ തൃപ്തിയുണ്ടെന്ന് നടിമാർ പ്രതികരിച്ചിരുന്നു. എ.എം.എം.എയിൽ നിന്ന് രാജിവെച്ചുപോയ ഡബ്ല്യു.സി.സി. അംഗങ്ങൾ തിരിച്ചുവരുന്ന കാര്യത്തിലുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയ്ക്കെടുത്തിരുന്നു. കഴിഞ്ഞ എ.എം.എം.എ. ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് എ.എം.എം.എയെയും ഡബ്ല്യു.സി.സിയെയും നേർക്കുനേർ കൊണ്ടുവന്നത്. തീരുമാനത്തെ തുടർന്ന് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യു.സി.സി. അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരും എ.എം.എം.എയിൽ നിന്ന് രാജിവെച്ചിരുന്നു. mohanlal AMMA Dileep revathy parvathy padmapriya AMMA Executive meeting dileep issue


from mathrubhumi.latestnews.rssfeed https://ift.tt/2Ebita2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages