ശബരിമല: കോണ്‍ഗ്രസും ബിജെപിയും അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു - മന്ത്രി കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ശബരിമല: കോണ്‍ഗ്രസും ബിജെപിയും അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു - മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി എങ്ങനെയാണ് ഉണ്ടായതെന്ന കാര്യം മറച്ചുവെച്ച് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസും ബി.ജെപി.യും ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2007ൽ വിഷയത്തിൽ കമ്മീഷനെ നിയോഗിക്കണമെന്ന സത്യവാങ്മൂലം നൽകുകയാണ് സർക്കാർ ചെയ്തത്. ഭരണഘട ബെഞ്ച് എടുത്ത തീരുമാനം നടപ്പിലാക്കും എന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. ഹിന്ദുമതത്തെ സംബന്ധിച്ച് നല്ല ബോധ്യമുള്ള അഴിമതി രഹിതനായ ഒരു ഉത്തമ പൗരനെ കമ്മീഷനായി നിയമിക്കണമെന്നാണ് സർക്കാർ 2007ലെ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ നിലപാടിൽ ഉറച്ചുനിൽക്കുക മാത്രമാണ് ഇപ്പോഴത്തെ സർക്കാർ ചെയ്തത്. ശബരിമല വിഷയത്തിൽ ബി.ജെ.പിയും കോൺഗ്രസും നടത്തി വരുന്ന വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രങ്ങളിൽവിശ്വാസികളുടെ മറവിൽ അക്രമങ്ങൾ നടത്തുകയാണ്. അത് അംഗീകരിക്കാൻ സർക്കാരിന് കഴിയില്ല. വിധി സംസ്ഥാന സർക്കാരിനെ അക്രമിക്കാനുള്ള അവസരമായി ചിലർ ഉപയോഗിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി സർക്കാരിനെ അക്രമിക്കാൻ മറ്റൊന്നും കിട്ടാത്തതിനാലാണ് ഇവർ ശബരിമല വിഷയം ഉപയോഗിക്കുന്നത്. സുപ്രീംകോടതിയുടെ വിധിക്ക് അനുകൂലമായ നിലപാടാണ് മുൻകാലങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും കൈക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന് വിരുദ്ധമായ നിലപാടാണ് ഇവർ കൈക്കൊള്ളുന്നത്. കള്ളപ്രചരണങ്ങൾക്ക് കുറഞ്ഞ കാലമേആയുസുണ്ടാവൂ - മന്ത്രി ഓർമ്മിപ്പിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2E53Ll1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages