സര്‍ദാര്‍ പട്ടേലിനെ അനുസ്മരിക്കുന്നതെങ്ങനെ കുറ്റമാകും;പ്രതിപക്ഷത്തിനെതിരെ ഒളിയമ്പെയ്ത് മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

സര്‍ദാര്‍ പട്ടേലിനെ അനുസ്മരിക്കുന്നതെങ്ങനെ കുറ്റമാകും;പ്രതിപക്ഷത്തിനെതിരെ ഒളിയമ്പെയ്ത് മോദി

അഹമ്മദാബാദ്: രാജ്യത്തിന്റെ ചരിത്രത്തിൽ അവിസ്മരണീയമായ ദിനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നർമദാ തീരത്തുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള പ്രതിമ രാജ്യത്തിന് സമർപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മോദി. എല്ലാ ഇന്ത്യക്കാരെയും സംബന്ധിച്ച് ചരിത്രപരവും പ്രചോദനാത്മകവുമായ അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമ അനാഛാദനം ചെയ്യാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതിൽ മോദി സന്തോഷം പ്രകടിപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഏകതാ പ്രതിമ നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചത്. രജ്യത്തെമ്പാടുമുളള ലക്ഷക്കണക്കിന് കർഷകർ ഇതിനായി തങ്ങളുടെ ആയുധങ്ങളും, അവരുടെ ഭൂമിയിലെ മണ്ണുമായി മുന്നോട്ടുവന്നു. അങ്ങനെ ഒരു വലിയ മുന്നേറ്റത്തിനാണ് ആരംഭം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർദാർ സാഹിബിന്റെ സങ്കൽപം പൂർണമായിരുന്നില്ലെങ്കിൽ ഗിർവനം കാണാനും സോമനാഥ് ക്ഷേത്രത്തിൽ ദർശനം നടത്താനും ഹൈദരാബാദിലെ ചാർമിനാർ കാണാനും ഇന്ത്യക്കാർക്ക് വിസ എടുക്കേണ്ടിവരുമായിരുന്നുവെന്ന് മോദി പറഞ്ഞു. ഈ പദ്ധതി നടപ്പിലാക്കിയതിനെ രാഷ്ട്രീയത്തിന്റെ കണ്ണിൽകൂടി മാത്രം ചിലർ നോക്കിക്കാണുന്നു എന്നതിൽ തനിക്ക് അമ്പരപ്പാണ് തോന്നുന്നത്. ഇതൊരു വലിയ ക്രിമിനൽ കുറ്റമാണെന്നാണ് അവർ വിമർശിക്കുന്നത്. രാജ്യത്തിന്റെ മഹത്തായ വ്യക്തിത്വത്തെ സ്മരിക്കുന്നത് എങ്ങനെ കുറ്റമാകും- മോദി ചോദിച്ചു. പ്രതിമാ അനാഛാദനത്തിന് ശേഷം നിർമിതിയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഏകതാ ഭിത്തിയും മോദി ഉദ്ഘാടനം ചെയ്തു. വല്ലഭായ് പട്ടേലിന്റെ സമഗ്ര ചരിത്രം ദൃശ്യവത്കരിക്കുന്ന ഭിത്തിയാണ് ഇത്.


from mathrubhumi.latestnews.rssfeed https://ift.tt/2Jya8g1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages