കോഴിക്കോട്:സംസ്ഥാന സ്കൂൾ മീറ്റിന്റെ ചൂടാറും മുമ്പ് ദേശീയ ജൂനിയർ അത്ലറ്റിക്സിനായി റാഞ്ചിയിലേക്ക് തിരിച്ച കേരള ടീമിന് ദുരിത യാത്ര. 130 താരങ്ങളും പരിശീലകരുമടങ്ങിയ സംഘം 27 പേരുടെ സീറ്റിലാണ് യാത്ര ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ ഇവർ റാഞ്ചിയിലെത്തും. നവംബർ രണ്ടു മുതൽ അഞ്ചുവരെയാണ് ജൂനിയർ മീറ്റ്. ചൊവ്വാഴ്ച രാവിലെ പാലക്കാടുനിന്ന് ധൻബാദ് എക്സ്പ്രസ്സിൽ കയറുമ്പോൾ 27 പേരുടെ ടിക്കറ്റുമാത്രമാണ് ഉറപ്പായത്. ടിക്കറ്റെടുക്കാൻ ഒരുമാസംമുമ്പേ ശ്രമം തുടങ്ങിയെങ്കിലും റിസർവേഷൻ കിട്ടിയില്ല. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലേക്ക് നേരിട്ട് ഈ ഒരു വണ്ടി മാത്രമേയുള്ളൂ. കേരളത്തിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യക്കാരെല്ലാം ആശ്രയിക്കുന്ന ഈ തീവണ്ടിയിൽ റിസർവേഷൻ കിട്ടാൻ വലിയ പാടാണ്. റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും എല്ലാവരുടെയും റിസർവേഷൻ ഉറപ്പാക്കാനായില്ല. 68 ആൺകുട്ടികൾ അടക്കം 139 പേർ ടീമിലുണ്ട്. റിസർവേഷൻ പ്രശ്നവും വരാനിരിക്കുന്ന കോളേജ് മീറ്റും പരിഗണിച്ച് മൂന്നുപേർ പിന്മാറി. ആറുപേർ സ്വന്തം ചെലവിൽ വിമാനത്തിലാണ് വരുന്നത്. ഒരു മാസം, അഞ്ചു മീറ്റ് തുടർച്ചയായ മത്സരങ്ങൾക്കൊടുവിലാണ് കുട്ടികൾ റാഞ്ചിയിലേക്ക് പുറപ്പെട്ടത്. പ്രളയം കാരണം സംസ്ഥാനത്ത് മിക്കയിടത്തും സബ്ജില്ലാ കായികോത്സവം വൈകി. ഒക്ടോബർ പകുതിയോടെ സബ്ജില്ലയിലും തുടർന്ന് ജില്ലാ കായികമേളയിലും മത്സരിച്ചു. 26 മുതൽ 28 വരെ തിരുവനന്തപുരത്ത് സംസ്ഥാന കായികമേള നടന്നു. ഇതിനിടെ ഒക്ടോബർ 11 മുതൽ സംസ്ഥാന ജൂനിയർ മീറ്റ് നടന്നു. ഇതിലെല്ലാം മത്സരിച്ച ഒട്ടേറെ താരങ്ങൾ ദേശീയ മീറ്റിൽ മത്സരിക്കുന്നുണ്ട്. ദേശീയ അത്ലറ്റിക്സ് ഫെഡറേഷന്റെ കലണ്ടർ അനുസരിച്ചാണ് ദേശീയ മത്സരങ്ങൾ തീരുമാനിക്കുന്നത്. ജൂനിയർ മീറ്റിന്റെ തീയതി നേരത്തേ പ്രഖ്യാപിച്ചതായിരുന്നു. ഇതിനിടെ സ്കൂൾ സ്പോർട്സും വന്നതോടെ താരങ്ങൾ കഷ്ടപ്പെട്ടു. ദേശീയ ജൂനിയർ മീറ്റിനുള്ള ക്യാമ്പ് 27 മുതൽ 29 വരെ പാലക്കാട് നടന്നു. സംസ്ഥാന സ്കൂൾമീറ്റ് ഇതേസമയത്ത് ആയതിനാൽ പലരും തിങ്കളാഴ്ച ഉച്ചയോടെയാണ് ക്യാമ്പിലെത്തിത്. ചൊവ്വാഴ്ച രാവിലെ റാഞ്ചിയിലേക്ക് പുറപ്പെടുകയും ചെയ്തു. ഏറെക്കാലം കേരളത്തിന്റെ കുത്തകയായിരുന്നു ജൂനിയർ മീറ്റ് കിരീടം കഴിഞ്ഞവർഷം വിജയവാഡയിൽ നടന്ന മീറ്റിൽ ഹരിയാണ പിടിച്ചെടുത്തിരുന്നു. ഇക്കുറി അത് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന്റെ സംഘം യാത്രതുടരുന്നത്. Content Highlights: National Junior Athletic Meet Kerala Team Hellish Journey
from mathrubhumi.latestnews.rssfeed https://ift.tt/2DeBIhW
via
IFTTT
No comments:
Post a Comment