തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരളസർക്കാർ വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തിൽ സർക്കാരിന് തിരിച്ചടി. ഒരു സംസ്ഥാനത്തെയും മന്ത്രിമാർ യോഗത്തിനെത്തിയില്ല.മന്ത്രിമാർ എത്തിച്ചേരാത്തതിനെ തുടർന്ന് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മണ്ഡല,മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് കേരളസർക്കാർ യോഗം വിളിച്ചത്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ മന്ത്രിമാരെയാണ് യോഗത്തിന് വിളിച്ചത്. എന്നാൽ, തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിലേക്ക് ഇവരാരും എത്തിയില്ല.പകരം വകുപ്പു സെക്രട്ടറിമാർ മാത്രമാണ് എത്തിയത്.ഇതോടെയാണ് മുഖ്യമന്ത്രിയും പങ്കെടുക്കാതിരുന്നത്.യോഗത്തിലെ ആദ്യ ചർച്ചാവിഷയം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ആയിരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പെട്ടെന്നുണ്ടായ ചില അത്യാവശ്യ തിരക്കുകൾ കാരണം മുഖ്യമന്ത്രിക്ക് വരാനാവില്ലെന്ന വിശദീകരണമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ലെന്ന് ഉറപ്പായതോടെ ,മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് മറുപടി നല്കാൻ കെ.എസ്.ആർ.ടി.സിഎംഡി ടോമിൻ തച്ചങ്കരി ഇല്ലേ എന്ന് മന്ത്രി പറഞ്ഞെങ്കിലും യോഗത്തിൽ നിന്ന് തച്ചങ്കരി ഇറങ്ങിപ്പോവുകയായിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
from mathrubhumi.latestnews.rssfeed https://ift.tt/2PuPouQ
via
IFTTT
No comments:
Post a Comment