അസ്താനയ്‌ക്കെതിരെ കേസന്വേഷിച്ച എ.കെ. ബസിക്കെതിരെ മോഷണത്തിന് കേസെടുത്തേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

അസ്താനയ്‌ക്കെതിരെ കേസന്വേഷിച്ച എ.കെ. ബസിക്കെതിരെ മോഷണത്തിന് കേസെടുത്തേക്കും

ന്യൂഡൽഹി: കോഴ വിവാദത്തെ തുടർന്ന് നിർബന്ധിത അവധിയിൽ പോയ സി.ബി.ഐ. സസ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെ അന്വേഷണം നടത്തിയ ഡിസിപി എ.കെ. ബസ്സിക്കെതിരെ നടപടി വന്നേക്കും. സി.ബി.ഐ. ഡയറക്ടർ അലോക് വർമയ്ക്കെതിരെ ആരോപണം ഉന്നയിച്ച സി.ബി.ഐ. ഉദ്യോഗസ്ഥനായ ദേവേന്ദർ കുമാറിന്റെ വീട്ടിൽനിന്ന് റെയ്ഡിൽ പിടികൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ രേഖപ്പെടുത്താതിരുന്നതാണ് എ.കെ ബസ്സിക്ക് തിരിച്ചടിയായിരിക്കുന്നത്. തന്നെ പോർട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റിയത് ചോദ്യം ചെയ്ത് എ.കെ. ബസ്സി നൽകിയ ഹർജിയിൽ വാദം നടക്കവേയാണ് ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. ഒക്ടോബർ 20ന് ദേവേന്ദർ കുമാറിന്റെ വീട്ടിൽ എ.കെ ബസ്സി റെയ്ഡ് നടത്തി എട്ട് മെബൈൽ ഫോണുകൾ, ഐപാഡ്, ഒരു ഹാർഡ് ഡിസ്ക് എന്നിവ കണ്ടുകെട്ടിയെങ്കിലും ഒരു മൊബൈൽ ഫോൺ മാത്രമാണെന്നാണ് രേഖപ്പടുത്തിയതെന്ന് സിബിഐ ഡയറക്ടർ അലോക് വർമയ്ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന സതീഷ് ദഗർ കോടതിയെ അറിയിച്ചു. ഒരു മൊബൈൽ ഫോൺ മാത്രമാണ് കണ്ടുകെട്ടിയതായി രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും എ.കെ. ബസ്സി പിടികൂടിയ മറ്റ് എഴ് ഫോണുകളും ഐപാഡ്, ഒരു ഹാർഡ് ഡിസ്ക് എന്നിവ പിന്നീട് തങ്ങൾ കണ്ടെത്തിയതായി സതീഷ് ദഗർ കോടതിയെ അറിയിച്ചു. എ.കെ ബസ്സി കണ്ടുകെട്ടിയ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ റെയ്ഡ് കഴിഞ്ഞ തൊട്ടടുത്ത ദിവസം സി.ബി.ഐയുടെ ഫോറൻസിക് സെർച്ച് യൂണിറ്റിൽ നിന്ന് കണ്ടെത്തി മാത്രമല്ല സി.ബി.ഐ. അസിസ്റ്റന്റ് പ്രോഗ്രാമറായ ബൻവാരിലാലിന്റെ മൊഴിയും എ.കെ. ബസ്സിക്ക് എതിരാണ്. ഒക്ടോബർ 20 ന് നടത്തിയ റെയ്ഡിന് ശേഷം തന്നെ ഒരു മൊബൈൽ ഫോൺ മാത്രമാണ് പരിശോധനയ്ക്കായി ഏൽപ്പിച്ചത്. മറ്റുള്ളവ അവരുടെ കൈവശമായിരുന്നുവെന്നും പിന്നീട് 22 ന് ഇവ തന്നെ ഏൽപ്പിക്കുമ്പോൾ സീൽ പൊട്ടിച്ച നിലയിലായിരുന്നുവെന്നും ബൻവാരിലാൽ പറയുന്നു. എ.കെ ബസ്സിയും സംഘവും കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നാണ് ദേവേന്ദർ കുമാറിന്റെ അഭിഭാഷകൻ വാദിച്ചു. ഇവർ കോടതിയിൽ നിന്ന് സത്യങ്ങൾ മറച്ചുവെച്ചുവെന്നും ഇവർക്കെതിരെ പിടിച്ചുപറിക്കുംകൊള്ളയടിക്കും കേസെടുക്കണമെന്ന് ദേവേന്ദർ കുമാറിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2DbKddq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages