പത്തനംതിട്ട: ശബരിമല ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വിട്ടു നിന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് യോഗത്തിനെത്തിയത്.
അതേസമയം, ശബരിമല ആചാര സംരക്ഷണസമര സമിതി നേതൃത്വം ഓരോ സംസ്ഥാനത്തിന്റെയും മന്ത്രിമാരെ നേരിട്ടുപോയികണ്ട് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അഭാവത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് യോഗം നിയന്ത്രിച്ചത്.
ഇന്ന് രാവിലെ പത്തരക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം തീരുമാനിച്ചിരുന്നത്. ശബരിമല ക്ഷേത്രത്തില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം. എന്നാല്‍, ഇത് മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലാത്തതിനാല്‍ യോഗത്തില്‍ പരിഗണിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍, ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും സഹകരണം വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതിനായി എല്ലാ ഭക്തരുടെയും സഹകരണവും പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ക്രൗഡ് ഫണ്ടിംഗ് വഴി പമ്പയില്‍ പ്രളയത്തില്‍ നശിച്ച സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇരുമുടി കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കാനായി വ്യാപകമായ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി ഭക്തരുടെ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/2Sys8KX
via IFTTT
No comments:
Post a Comment