ജാര്‍ഖണ്ഡ്: രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ ശേഷം അവരുടെ കാമുകിമാരെ തട്ടിക്കൊണ്ടുപോയി. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ഗഹാരം തര്‍ഗട്ടു ഗ്രാമത്തിലാണ് സംഭവം. യുവാക്കളുടെ ബൈക്കും പെണ്‍കുട്ടികളുടേത് എന്ന് കരുതുന്ന വസ്ത്രങ്ങളും ആഭരണങ്ങളും പോലീസ് കണ്ടെത്തി.
പുനൈ ഒറോണ്‍ (20), മംഗള്‍ ദേവ് ഒറോണ്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ആദിവാസി ഉല്‍സവത്തില്‍ പങ്കെടുക്കാനാണ് യുവാക്കള്‍ വീട്ടില്‍ നിന്നു പുറപ്പെട്ടത്. ഇവര്‍ക്കൊപ്പം പെണ്‍കുട്ടികളെ കണ്ടതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. യുവാക്കളുടെ കാമുകിമാരാകാം പെണ്‍കുട്ടികളെന്നും ഇവരെ അക്രമികള്‍ തട്ടിക്കൊണ്ടു പോയതാകാമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
from mangalam.com https://ift.tt/2zjeQcw
via IFTTT
No comments:
Post a Comment