റഫാലില്‍ സിബിഐ ഇല്ല; ഇടപാടിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്നും സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

റഫാലില്‍ സിബിഐ ഇല്ല; ഇടപാടിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: റഫാൽ ഇടപാടിൽ സിബിഐ അന്വേഷമം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇടപാടിൽ തീരുമാനം എടുത്തതിന്റെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ ഹർജിക്കാരെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. റഫാൽ ഇടപാടിൽ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന എല്ലാ ഹർജികളും ചോദ്യംചെയ്തിരിക്കുന്നത് തീരുമാനം എടുത്ത് രീതിയെയാണ് എന്ന് കോടതി പറഞ്ഞു. എയർഫോഴ്സിന് റഫാൽ ആവശ്യമുണ്ടോയെന്ന കാര്യം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു. വിമാനത്തിന്റെ വില ഉൾപ്പടെയുള്ള വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ഏതൊക്കെ വിവരങ്ങളാണ് പുറത്തുവിടാൻ കഴിയാത്തതെന്ന് സത്യവാങ്മൂലം നല്കാനാണ് കോടതി സർക്കാരിനോട് പറഞ്ഞിരിക്കുന്നത്. പുറത്തുവിടാൻ കഴിയുന്ന വിശദാംശങ്ങൾ ഹർജിക്കാർക്ക് ലഭ്യമാക്കാനും കോടതി നിർദേശിച്ചു. റിലയൻസിന്റെ പങ്ക് എന്താണെന്് അറിയിക്കണമെന്നും കോടതി അറിയിച്ചു. റഫാൽ സംബന്ധിച്ച ഹർജികൾ നവംബർ 14ന് വീണ്ടും പരിഗണിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2Q8HO6n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages