'ആ പീഡനാരോപണം കൈകാര്യം ചെയ്യുന്നതില്‍ പിഴവ് പറ്റി, ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോക്ക് നാശത്തിലേക്ക്' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

'ആ പീഡനാരോപണം കൈകാര്യം ചെയ്യുന്നതില്‍ പിഴവ് പറ്റി, ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോക്ക് നാശത്തിലേക്ക്'

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഭരണം നാശത്തിലേക്കാണ് പോകുന്നതെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ബി.സി.സി.ഐയുടെ സി.ഇ.ഒ രാഹുൽ ജോഹ്രിക്കെതിരെ ഉയർന്ന മീ ടൂ ആരോപത്തിന്റെ പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ മുന്നറിയിപ്പ്. ഈ ആരോപണം കൈകാര്യം ചെയ്യുന്നതിൽ ബി.സി.സി.ഐയ്ക്ക് പിഴവ് സംഭവിച്ചുവെന്നും ബി.സി.സി.ഐയുടെ പ്രതിച്ഛായ മോശമാകുമോയെന്ന ആശങ്കയിലാണ് താനെന്നും ഗാംഗുലി വ്യക്തമാക്കുന്നു. ബി.സി.സി.ഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറൻ അനിരുദ്ധ് ചൗധരി എന്നിവർക്ക് അയച്ച കത്തിലാണ് ഗാംഗുലി ഇക്കാര്യം പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ഭരണസംവിധാനം എങ്ങോട്ടാണ് പോകുന്നതെന്ന ആശങ്കയിലാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമെന്ന നിലയിലും ഇന്ത്യയുടെ ജയപരാജയങ്ങൾ ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗമായിരുന്നതിനാലും ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതിച്ഛായ എനിക്ക് ഏറെ പ്രധാനമാണ്. അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കുമുണ്ട്. ഏറെ ആശങ്കയോടെ ഒരു കാര്യം ഞാൻ എഴുതട്ടെ. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യൻ ക്രിക്കറ്റിന്റെ പോക്ക് പ്രതീക്ഷയ്ക്കൊത്ത രീതിയിലല്ല. കത്തിൽ ഗാംഗുലി പറയുന്നു. കുറേ കാലത്തെ കഠിനധ്വാനം കൊണ്ടാണ് ഭരണകർത്താക്കളും ക്രിക്കറ്റ് താരങ്ങളും ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ക്രിക്കറ്റ് ആരാധകരാക്കി മാറ്റിയത്. ഇപ്പോഴത്തെ അവസ്ഥ തുടർന്നാണ് ഈ ജനപിന്തുണ നഷ്ടമാകുമോയെന്ന ആശങ്ക എനിക്കുണ്ട്. ഗാംഗുലി കൂട്ടിച്ചേർക്കുന്നു. രാഹുൽ ജോഹ്രിക്കെതിരായ പീഡനാരോപണത്തിൽ എത്രത്തോളം സത്യമുണ്ട് എന്ന് എനിക്കറിയില്ല. എങ്കിലും ഇത് ബി.സി.സി.ഐയുടെ പ്രതിച്ഛായയ്ക്ക് കാര്യമായ കോട്ടം വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ആ സംഭവം കൈകാര്യം ചെയ്ത രീതിയിലെ പിഴവുകൾ. ഗാംഗുലി ചൂണ്ടിക്കാട്ടുന്നു. Content Highlights: Sourav Ganguly sees something rotten in Indian cricket


from mathrubhumi.latestnews.rssfeed https://ift.tt/2yJvmDh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages