പോലീസ് പിന്മാറി: പമ്പ കടന്ന ആന്ധ്രാ യുവതിയും കുടുംബവും തിരിച്ചിറങ്ങി; അവലോകന യോഗം തുടങ്ങി; ലിബിയെ തടഞ്ഞവര്‍ക്കെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

പോലീസ് പിന്മാറി: പമ്പ കടന്ന ആന്ധ്രാ യുവതിയും കുടുംബവും തിരിച്ചിറങ്ങി; അവലോകന യോഗം തുടങ്ങി; ലിബിയെ തടഞ്ഞവര്‍ക്കെതിരെ കേസ്

പമ്പ: സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതിയും കുടുംബവും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. പമ്പ കടന്ന് 40കാരി അടക്കമുള്ള ആറംഗ സംഘം സ്വാമി അയ്യപ്പന്‍ റോഡിലുടെ മുന്നോട്ടുപോയെങ്കിലും പ്രതിഷേധക്കാര്‍ ശരണമന്ത്രങ്ങളോടെ ഇവരെ പിന്തുടര്‍ന്നതോടെ ഇവര്‍ തിരിച്ചുപോരുകയായിരുന്നു. ആദ്യഘട്ടത്തില്‍ പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കിയെങ്കിലും മുന്നോട്ടുള്ള പാതയില്‍ പോലീസ് സുരക്ഷ ലഭിക്കാതെ വന്നതോടെയാണ് ഇവര്‍ പിന്മാറിയത്.

ആന്ധ്രാ കറുപ്പം സ്വദേശിനി മാധവിയും ഭര്‍ത്താവും രണ്ടു മക്കളും മാതാപിതാക്കളും അടങ്ങുന്ന സംഘമാണ് മല കയറിത്തുടങ്ങി. പമ്പയില്‍ നിന്ന് പോലീസ് സുരക്ഷയിലാണ് ഇവര്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെ മുന്നോട്ടുപോയത്. അഞ്ചു കിലോമീറ്റര്‍ ദൂരം ഇനിയും സഞ്ചരിച്ചാല്‍ മാത്രമേ സന്നിധാനത്ത് എത്തുവെന്ന് കണ്ടതോടെ പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി

അതിനിടെ, പമ്പ ഗണപതി കോവിലിനു മുന്നില്‍ വലിയ സംഘര്‍ഷമുണ്ടായി. പോലീസ് ഇടപെട്ടാണ് പ്രശ്‌നം ശാന്തമാക്കിയത്. തന്ത്രി കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ ഇവിടെ ശരണംവിളിയോടെ പ്രതിഷേധമിരിക്കുകയാണ്.

അതേസമയം, സന്നിധാനത്ത് ദേവസ്വംമന്ത്രി വിളിച്ച അവലോകനയോഗം ചേരുകയാണ്. യുവതികളായ ഉദ്യോഗസ്ഥര്‍ യോഗത്തിലേക്ക് എത്തിയിട്ടില്ല. അമ്പതു വയസ്സുകഴിഞ്ഞ നാല് വനിതാ ഉദ്യോഗസ്ഥര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.

ശബരിമല ദര്‍ശനത്തിനെത്തിയ ചേര്‍ത്തല സ്വദേശിനി ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ സംഭവത്തില്‍ 50 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.



from mangalam.com https://ift.tt/2RSaIJ4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages