പമ്പ: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിക്കുന്നവരെ പോലീസ് അറസ്റ്റു ചെയ്തുനീക്കുന്നു. പമ്പയില്‍ പന്തളം രാജാവിന്റെ ഇരിപ്പിടത്തില്‍ പ്രതിഷേധമിരുന്ന താഴ്മണ്‍ തന്ത്രി കുടുംബാംഗങ്ങളെയും പ്രയാര്‍ ഗോപാലകൃഷ്ണനും മറ്റുള്ളവരെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി. അയ്യപ്പ ധര്‍മ്മസേന പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റുചെയ്തു നീക്കിക്കൊണ്ടിരിക്കുകയാണ്. ഇവരെ പമ്പ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയാണ്.
രാവിലെ ഉപവാസ പ്രാര്‍ത്ഥനയജ്ഞമെന്ന പേരില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് പോലീസ് നടപടി. ആരേയും തടയില്ലെന്ന് സമരക്കാര്‍ ആദ്യം പറഞ്ഞിരുന്നുവെങ്കിലും ഭക്തരെ കായികമായി നേരിടുന്നതിലേക്കും തടയുന്നതിലേക്കും കടന്നതോടെയാണ് പ്രതിഷേധക്കാരെ മാറ്റാന്‍ പോലീസ് തീരുമാനിച്ചത് . ശബരിമലയിലേക്ക് പോകുന്ന ഭക്തരെ തടയുന്നവരെ അറസ്റ്റു ചെയ്യാന്‍ ഡി.ജി.പി പോലീസിന് നിര്‍ദേശം നല്‍കി.
അതിനിടെ, നിലയ്ക്കലില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്. ഇവിടേക്ക് വരുന്ന വാഹനങ്ങള്‍ എല്ലാം തടഞ്ഞു സമരക്കാര്‍ പരിശോധിക്കുകയാണ്. മേഖലയില്‍ അയ്യപ്പഭക്തരേക്കാള്‍ കൂടുതല്‍ പ്രതിഷേധക്കാരാണ് വാഹനങ്ങളില്‍ നിലയ്ക്കലിലേക്ക് എത്തുന്നത്. ഇവരില്‍ കൂടുതലും സ്ത്രീകളാണ്. സംഘര്‍ഷത്തിനിടെ റിപ്പബ്ലിക് ചാനലിന്റെ കാര്‍ അടിച്ചുതകര്‍ക്കുകയും സംഘത്തിലുണ്ടായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. പമ്പയില്‍ റിപ്പോര്‍ട്ടിംഗിന് വന്നതായിരുന്നു ഇവര്‍. ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും വിശ്വാസ സംരക്ഷണ സേനയുമാണ് മാധ്യമസംഘത്തെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
from mangalam.com https://ift.tt/2EzZeXU
via IFTTT
No comments:
Post a Comment