പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ ലിബി സിഎസ് എന്ന യുവതിയെ തടഞ്ഞിരുന്നു. പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് അവരെ ഭക്തര്‍ തടഞ്ഞത്. ഇതിന് പിന്നാലെ ലിബിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പൂരത്തെറിവിളിയാണ് നടക്കുന്നത്.
നേരത്തെ തന്നെ ശബരിമലയില്‍ കയറുമെന്ന് ഫേസ്ബുക്കിലൂടെ ലിബി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ശബരിമലയില്‍ പോകാനായി പത്തനംതിട്ടയിലെത്തിയ ലിബിയെ ആള്‍ക്കൂട്ടം തടയുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്തു.
പിന്നീട് പോലീസ് സുരക്ഷയിലാണ് ലിബിയെ ഇവിടെ നിന്നും മാറ്റിയത്. ഇതിനിടെ കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് ലിബി പറഞ്ഞു. ഉച്ചകഴിഞ്ഞ് മല ചവിട്ടുമെന്ന് ലിബി ഫേസ്ബുക്കില്‍ കുറിച്ചു. ഈ പോസ്റ്റിന് കീഴെയാണ് ഏറ്റവും മോശമായ രീതിയില്‍ തെറി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.
ലിബിയ്‌ക്കെതിരെ വധ ഭീഷണി മുഴക്കിയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. അതസമയം ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെ തെറി വിളി നടത്തുന്നവരുടെ അയ്യപ്പ ഭക്തി ചോദ്യം ചെയ്ത് മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/2RTjcQ2
via IFTTT
No comments:
Post a Comment