സന്നിധാനം; ശബരിമല സന്ദർശനത്തിനെത്തിയ രണ്ട് യുവതികൾ നടപ്പന്തലിലെത്തി. ഭക്തരുടെ കനത്ത പ്രതിഷേധത്തെത്തുടർന്ന് ഇപ്പോൾ യാത്ര നിർത്തിവെച്ചിരിക്കുകയാണ്. പ്രതിഷേധം അവസാനിപ്പിക്കണമെന്നും പോലീസ് ബലപ്രയോഗത്തിനില്ലെന്നുംഐജി ശ്രീജിത്ത് ഭക്തരോട് പറഞ്ഞുവെങ്കിലും പ്രതിഷേധക്കാർ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് ഐജി ശ്രീജിത്ത് നടപ്പന്തലിൽ നിന്ന് പിന്മാറി. പോലീസ് മേധാവിയുമായി ആശയവിനിമയം നടത്താനാണ് അദ്ദേഹം പിൻവാങ്ങിയത്. അതേസമയം യുവതികൾ പതിനെട്ടാം പടി ചവുട്ടിയാൽക്ഷേത്രം പൂട്ടി താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപിക്കണമെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി സെക്രട്ടറി പി എൻ നാരായണ വർമ തന്ത്രിയോട് ആവശ്യപ്പെട്ടു. തന്ത്രി കണ്ഠരര് രാജീവരരായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാമെടുക്കുക. ശബരിമലയിലെത്തിയത് രണ്ട് ആക്ടിവിസ്റ്റുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള കേന്ദ്രമല്ല ശബരിമല. അവരെ കൊണ്ടുപോകുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടതായിരുന്നുവെന്നം മന്ത്രി ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കവിത ജക്കാല എന്ന മാധ്യമപ്രവർത്തകയുംമലയാളിയായ രഹ്ന ഫാത്തിയുമാണ്പുലർച്ചെ 6.50 ഓടെ പമ്പയിൽ നിന്ന് നീലിമല വഴി സന്നിധാനത്തേക്ക് പുറപ്പെട്ടത്. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോർട്ടർ കവിതയാണ് മാധ്യമപ്രവർത്തക. എറണാകുളത്തുള്ള ബി.എസ്.എൻ.എൽ ജീവനക്കാരിയാണ് രഹ്ന ഫാത്തിമ. കവിത പോലീസ് വേഷത്തിലാണ്യാത്ര.പോലീസ് ഉപയോഗിക്കുന്ന ഹെൽമറ്റും ജാക്കറ്റുംമറ്റ് വേഷവിധാനങ്ങളുംഅണിഞ്ഞ് നൂറിലധികം പോലീസുകാരുടെ വലയത്തിലാണ് സന്നിധാനത്തേക്ക് പോയത്. കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടുമേന്തിയായിരുന്നു രഹ്ന. രഹ്നയും ഹെൽമറ്റ് ഉപയോഗിച്ചിട്ടുണ്ടായിരുന്നു. വ്യാഴാഴ്ചരാത്രിയാണ് ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയിൽ പോകണമെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് കവിത പോലീസിനെ സമീപിച്ചത്. ഐജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാൽ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കിൽ സുരക്ഷ നൽകാമെന്നും പോലീസ് അറിയിച്ചു. ഇതേത്തുടർന്ന് രാവിലെ പമ്പയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നുരാവിലെ ഐജി എത്തിയ ശേഷമാണ് ഇവർ യാത്ര തിരിച്ചത്. പമ്പയിൽ നിന്ന് കാനന പാതയിൽ എത്തുമ്പോഴേക്കും പ്രതിഷേധക്കാർ എത്തുമെന്നാണ് പോലീസ് കരുതുന്നത്. അതു കൊണ്ട് കൂടുതൽ പോലീസുകാരെ എത്തിച്ച് ഇവരെ സന്നിധാനത്ത് എത്തിക്കാനാണ് ശ്രമിക്കുന്നത്. സന്നിധാനത്തേക്ക് പോകാനായി യുവതി എത്തിയ കാര്യം പ്രതിഷേധക്കാർ അറിഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ പ്രതിഷേധം ശക്തമാകുമെന്ന നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർക്കും പ്രതിഷേധത്തെത്തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു. അതേസമയം ശബരിമലയിൽ എത്തുന്ന യുവതികൾക്ക് എല്ലാ സുരക്ഷയും ഒരുക്കണമെന്ന കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് നിർദേശം നൽകിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2S1xtdv
via
IFTTT
No comments:
Post a Comment