പത്തനംതിട്ട: ശബരിമല വിഷയത്തിൽ സർക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർ.എസ്.എസിനുംബിജെപിയ്ക്കും മുതലെടുപ്പിനുള്ള അവസരം സർക്കാരിന്റെ നിലപാടിലൂടെ ഉണ്ടായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്റ്റിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാൻ സർക്കാർ കൂട്ടുനിന്നെന്നും സംസ്ഥാനത്തെ ഇന്റലിജൻസ് പരാജയപ്പെട്ടുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ബിജെപി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും വിഷയത്തിൽ എടുത്ത വ്യത്യസ്തനിലപാടും ചെന്നിത്തല ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തക കവിതയെയും രഹ്ന ഫാത്തിമ എന്ന യുവതിയെയും ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽസായുധ പോലീസ് സംഘം നടപ്പന്തൽ വരെ എത്തിച്ചിരുന്നു. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങാൻ ഐജിയ്ക്കും സംഘത്തിനും നിർദ്ദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിനെയും ബിജെപിയെയും ഒരേപോലെ വിമർശിച്ച് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. Ramesh chennithala criticise govt on sabarimala issue
from mathrubhumi.latestnews.rssfeed https://ift.tt/2RTPkDn
via
IFTTT
No comments:
Post a Comment