അവസാനമായി ഒരുനോക്ക്കാണാന്‍ അവരെല്ലാം ജിനീഷിന്റെ വാടകവീട്ടില്‍ എത്തി ; ജീവിതത്തിലേക്ക് തങ്ങളെ പിടിച്ചുകയറ്റിയവനെക്കണ്ട് വിതുമ്പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

അവസാനമായി ഒരുനോക്ക്കാണാന്‍ അവരെല്ലാം ജിനീഷിന്റെ വാടകവീട്ടില്‍ എത്തി ; ജീവിതത്തിലേക്ക് തങ്ങളെ പിടിച്ചുകയറ്റിയവനെക്കണ്ട് വിതുമ്പി

ഒന്നരമാസം മുമ്പായിരുന്നു ജിനീഷ് ഉള്‍പ്പെട്ട സംഘത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിലൂടെ അവരെല്ലാം മരണക്കയം താണ്ടി ജീവിതത്തിലേക്ക് കയറിയത്. എന്നാല്‍ 45 ദിവസം പിന്നിടും മുമ്പ് ജീവിതത്തിലേക്ക് തള്ളിവിട്ടവരെയെല്ലാം അവിടെ ഉപേക്ഷിച്ച് ജിനീഷ് മടങ്ങി. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ തങ്ങള്‍ക്ക് കച്ചിത്തുരുമ്പായ ജിനീഷിനെ അവസാനമായി ഒരു നോക്കു കാണാന്‍ അവരെല്ലാം ചെങ്ങന്നൂരില്‍ നിന്നും പൂന്തുറയിലെ വീട്ടില്‍ എത്തിയിരുന്നു. ബൈക്കപകടത്തിൽ മരിച്ച ജിനീഷിനെ കാണാൻ പൂന്തുറയിലെ വാടകവീട്ടിലേക്ക് എത്തിയത് അനേകരാണ്.

പ്രളയത്തില്‍ ചെങ്ങന്നൂരിലായിരുന്നു ജിനീഷ് ഉള്‍പ്പെട്ട കോസ്റ്റൽ വാരിയേഴ്സ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. വെള്ളപ്പൊക്കത്തില്‍ തുണയായ ജിനീഷ് ഉള്‍പ്പെടെയുള്ള സംഘത്തെ ആദരിക്കാന്‍ ചെങ്ങന്നൂർ സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലിൽ പതിന്നാലാം തിയതി ചടങ്ങ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് കാത്തു നിൽക്കാതെയാണ് ജിനേഷ് യാത്രയായത്. വെള്ളിയാഴ്ച തമിഴ്നാട് കൊല്ലങ്കോട് തിരുമന്നം ജംക്‌ഷനിലുണ്ടായ അപകടത്തിലാണ് ജിനീഷ് ജെറോൺ (23) മരിച്ചത്. സുഹൃത്തിനൊപ്പം പോകവെ ബൈക്ക് റോഡിൽ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. പിന്നാലെ വന്ന ലോറി ജിനീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.

[IMG]

നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ മരിച്ചു. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാൻ വാഹനം ലഭിക്കാതെ അരമണിക്കൂറോളം റോഡിൽ കിടന്നു. മരണക്കയത്തിൽ നിന്ന് ജിനീഷ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നിരവധി പേരാണ് ജിനീഷിനെ കാണാന്‍ എത്തിയത്. സംസ്കാരം പൂന്തുറ സെന്റ് തോമസ് പള്ളിയിൽ നടത്തി. പ്രളയത്തില്‍ ആദ്യം തന്നെ പ്രതികരിച്ച മത്സ്യത്തൊഴിലാളികള്‍ കുടുങ്ങി​ക്കിടന്ന 65,000 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു.



from mangalam.com https://ift.tt/2OoYZTh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages