സൂറത്: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം വലിയ പൈപ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അയല്‍ക്കാരനായ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം ഉണ്ടായത്.
കാണാതായി 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ഗുരുതരമായ നിലയില്‍ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. പൈപ്ലൈന്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ക്കായി ഇറക്കിയിരുന്ന പൈപ്പിനുള്ളില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതാകുന്നത്. തിരച്ചിലിനൊടുവില്‍ ഞായറാഴ്ച ഉച്ചയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കാലു ഭൂമിഹാര്‍ എന്ന 19കാരനാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ അയല്‍വാസിയാണ് ഇയാള്‍. കുറ്റം സമ്മതിച്ചെങ്കിലും കുട്ടി എവിടെയെന്നതിനെ കുറിച്ച് തെറ്റായ വിവരങ്ങളാണ് ഇയാള്‍ പോലീസിന് നല്‍കിയത്.
ജോലിയില്ലാത്ത ഭൂമിഹാര്‍, പെണ്‍കുട്ടി ആറ് വയസുള്ള ഒരു ആണ്‍കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് എടുത്തുകൊണ്ട് പോയി പീഡിപ്പിച്ചത്. ആറ് വയസുകാരന്‍ പോലീസിനോട് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഒടുവില്‍ കുട്ടിയെവിടെയെന്ന് പ്രതി വെളിപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്ക് പറ്റിയ കുട്ടിയെ പോലീസ് എത്തി രക്ഷപ്പെടുത്തി. താന്‍ ഇവിടെ സ്ഥിരമായി മദ്യപിക്കാനും എത്തുമായിരുന്നെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കി.
from mangalam.com https://ift.tt/2N9JMAR
via IFTTT
No comments:
Post a Comment