തിരുവനന്തപുരം: കാറപകടത്തില്‍ പരുക്കേറ്റ് അഞ്ച് ദിവസമായി ബോധരഹിതനായി കഴിഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ബോധംതെളിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ പൂര്‍ണ്ണമായും ബോധം ബോധം വീണ്ടെടുക്കാനായിട്ടില്ല. വിദഗ്ദ ചികിത്സയ്ക്കായി എയിംസില്‍ നിന്ന് ഡോക്ടര്‍മാരെ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനായി കേന്ദ്രമന്ത്രി ജെപി നഡ്ഡയോടെ സഹായം ആവശ്യപ്പെട്ടിട്ടുള്ളതായി ശശി തരൂര്‍ എംപി അറിയിച്ചു. ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും നിലയില്‍ പുരോഗതിയുണ്ട്.
സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം തിരുവനന്തപുരത്തേയ്ക്കുള്ള മടക്കയാത്രയിലായിരുന്നു കുടുംബം. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിന് സമീപം പുലര്‍ച്ചെ നാലിനായിരുന്നു അപകടം. അപകടത്തില്‍ മകള്‍ ത്വേജസിനി മരിച്ചു.
നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. ബാലുവിന്റെ നട്ടെല്ല്, കഴുത്ത്, സുഷുമ്‌ന, തലച്ചോറ് എന്നിവയ്ക്കാണ് സാരമായി പരിക്കേറ്റിരിക്കുന്നത്. ലക്ഷ്മിക്ക് അരയ്ക്ക് കീഴ്‌പ്പോട്ടാണ് പരിക്ക്. ഇരുവരെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.
from mangalam.com https://ift.tt/2zGotTZ
via IFTTT
No comments:
Post a Comment