ഡാന്‍സ് കളിക്കാന്‍ മദ്യപാനികളുടെ ആവശ്യം; സ്റ്റെപ്പ് അറിയില്ലെന്ന് പറഞ്ഞ യുവാവിന് സംഘത്തിന്റെ ക്രൂരമര്‍ദ്ദനം; സംഭവം നടന്നത് മാളിനുള്ളില്‍ വെച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ഡാന്‍സ് കളിക്കാന്‍ മദ്യപാനികളുടെ ആവശ്യം; സ്റ്റെപ്പ് അറിയില്ലെന്ന് പറഞ്ഞ യുവാവിന് സംഘത്തിന്റെ ക്രൂരമര്‍ദ്ദനം; സംഭവം നടന്നത് മാളിനുള്ളില്‍ വെച്ച്

ഗുരുഗ്രാം: ഡാന്‍സ് കളിക്കാന്‍ മദ്യപിച്ചെത്തിയ ഒരു സംഘത്തിന്റെ ആവശ്യം നിരസിച്ച യുവാവിന് നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനം. മദ്യലഹരിയിലായിരുന്ന സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഡല്‍ഹിയിലെ ഗുരുഗ്രാമിലെ ഒരു മാളില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

അഞ്ച് പേരടങ്ങുന്ന സംഭവമാണ് വഴക്കിന് കാരണമായത്. ഇതില്‍ 20 വയസുള്ള വേദ്പാല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ വേദ്പാല്‍ എന്നയാളാണ് പിടിയിലായത്. മറ്റ് നാല് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മര്‍ദ്ദനമേറ്റ യുവാവ് മാളിലെ ഒരു മൊബൈല്‍ കടയിലെ ജീവനക്കാരനാണ്. കടയുടെ മുതലാളിയാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്.

സംഘം വാഷ്‌റൂമിലേക്ക് പോകുന്ന സമയം ഇവരുടെ വഴിയരികില്‍ നില്‍ക്കുകയായിരുന്നു യുവാവ്. സംഘം യുവാവിനടുത്തെത്തി ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് സ്റ്റെപ്പ് അറിയില്ലെന്ന് യുവാവ് സംഘത്തോട് പറഞ്ഞു. ഇതു കേട്ടതും സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

യുവാവിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് യുവാവ് തന്റെ ഒപ്പം ജോലി ചെയ്യുന്നവരോട് കാര്യം പറയുകയും ജീവനക്കാര്‍ സംഘത്തിനടുത്ത് ചോദിക്കാന്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇവരെയും സംഘം മര്‍ദ്ദിച്ചു. തുടര്‍ന്നാണ് കടയുടെ ഉടമ പോലീസില്‍ പരാതി നല്‍കുന്നത്.



from mangalam.com https://ift.tt/2NelIgb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages