അപേക്ഷ കിട്ടിയാല്‍ ബ്രൂവറിക്ക് ഇനിയും ലൈസന്‍സ് നല്‍കുമെന്ന് ഇ.പി ജയരാജന്‍; ചെന്നിത്തലയുടെ സംശയം തീര്‍ക്കേണ്ടത് ആന്റണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

അപേക്ഷ കിട്ടിയാല്‍ ബ്രൂവറിക്ക് ഇനിയും ലൈസന്‍സ് നല്‍കുമെന്ന് ഇ.പി ജയരാജന്‍; ചെന്നിത്തലയുടെ സംശയം തീര്‍ക്കേണ്ടത് ആന്റണി

കണ്ണൂര്‍ : സംസ്ഥാനത്ത് നാല് മദ്യനിര്‍മ്മാണ ശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ തെറ്റില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍ രംഗത്ത്. ഇനിയും ഇതുസംബന്ധിച്ച അപേക്ഷ കിട്ടിയാല്‍ പരിഗണിക്കുമെന്നും വ്യവസായമന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

മലബാര്‍ ബ്രൂവറിയ്ക്ക് അനുമതി നല്‍കിയത് ആന്റണി സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷ നേതാവിന് ഇതുസംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് ചോദിക്കേണ്ടത് ആന്റണിയോടാണെന്നും ജയരാജന്‍ പറഞ്ഞു. ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ചതില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനോട് 10 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ് രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു ഈ പ്രതികരണം.

ഇ.കെ നയനാര്‍ സര്‍ക്കാര്‍ 1999 ല്‍ നിര്‍ത്തലാക്കിയ ബ്രൂവറി അനുമതി ആരുടെ നിര്‍ദേശപ്രകാരമാണ് പുന:രാരംഭിച്ചത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ ചോദ്യം. എ.കെ ആന്റണിയാണെന്ന് എക്‌സൈസ് വകുപ്പ് നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു. നാലു കേന്ദ്രങ്ങള്‍ക്കും ഇപ്പോള്‍ നല്‍കിയിട്ടുള്ളത് തത്വത്തിലുള്ള അനുമതിയാണെന്നും അത് ഉപയോഗിച്ച് മദ്യം ഉത്പാദിപ്പിക്കാനാകില്ലെന്നും വകുപ്പ് വിശദീകരിക്കുന്നുണ്ട്.



from mangalam.com https://ift.tt/2DJV4MU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages