തിരുവനന്തപുരം : കേന്ദ്രം നികുതി കുറച്ചാലും വാറ്റ് നികുതിയില്‍ മാറ്റം വരുത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ധനമന്ത്രാലയത്തിന് താത്പര്യമില്ലെന്നും ഇന്ധന വില വര്‍ധനയ്ക്ക് എതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധനവില അടിക്കടി കൂടുന്നതിനൊപ്പം പാചക വാതകത്തിന്റെ വില ഇന്ന് വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്‌സിഡിയുള്ള സിലിണ്ടറിന് 2 രൂപ 89 പൈസയും വര്‍ധിച്ചിട്ടുണ്ട്.
രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്ക് കൂട്ടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില കോര്‍പറേഷന്‍ വിശദമാക്കുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 87 രൂപ 12 പൈസയും ഡീസലിന് 80 രൂപ 36 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 85 രൂപ 61 പൈസയും ഡീസലിന് 78 രൂപ 82 പൈസയുമാണ്. കോഴിക്കോട് 86 രൂപ മൂന്ന് പൈസയാണ് പെട്രോളിന് ഡീസലിന് 79 രൂപ 37 പൈസയുമായി.
from mangalam.com https://ift.tt/2NdrX3O
via IFTTT
No comments:
Post a Comment