ലഖ്‌നൗ: ‘ഒരു തരത്തിലുള്ള മാപ്പു പറച്ചിലിനും നഷ്ടപ്പെട്ട ജീവന്‍ തിരിച്ചുനല്‍കാനാവില്ല, വെടിവെച്ച യൂണിഫോമിട്ട ആ തെമ്മാടിയെ ശിക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മരിച്ച വിവേകിന്റെ കുടുംബത്തെയും ചെറിയ മക്കളേയും ഓര്‍ത്ത് ഏറെ വിഷമിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.’ വാഹനപരിശോധനയില്‍ നിര്‍ത്താതെ പോയ ആപ്പിള്‍ ജീവനക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയായ പോലീസുകാരനെ വിമര്‍ശിച്ച് യുപി പോലീസിന്റെ പ്രസ്താവനയിലെ വാക്കുകളാണ് ഇത്.
ആ കുടുംബത്തിന്റെ ദു:ഖം മാറ്റാനാവില്ലെന്നും അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും പോലീസ് പറയുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ ഏറ്റവും പുതിയതായി വിവാദത്തില്‍ ചാടിച്ചിരിക്കുന്ന സംഭവത്തില്‍ വിവേക് തിവാരി എന്നയാളാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വാഹന പരിശോധനയ്ക്കിടെ പൊലീസ് ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ കൊലപാതകത്തില്‍ ഖേദപ്രകടനവുമായി പോലീസ് എത്തി.
വെടിവെച്ച പൊലീസുകാരനെ തികച്ചും ഒറ്റപ്പെടുത്തിയാണ് പോലീസിന്റെ നടപടി. ‘യൂണിഫോമിട്ട തെമ്മാടി’ എന്ന് വിശേഷിപ്പിച്ച് പോലീസുകാരനെ കടുത്തഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ഒരു തരത്തിലുള്ള മാപ്പു പറച്ചിലിനും നഷ്ടപ്പെട്ട ജീവന്‍ തിരിച്ചുനല്‍കാനാവില്ലെന്നും സമ്മതിക്കുന്നു.‘ ഇത്തരം അച്ചടക്കമില്ലായ്മ, ക്രിമിനല്‍ സ്വഭാവം വെച്ചു പൊറുപ്പിക്കാന്‍ പാടില്ലാത്തതും ശിക്ഷ അര്‍ഹിക്കുന്നതുമാണ്. യൂണിഫോമിട്ട ഇത്തരം തെമ്മാടികളെ ശിക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’ എന്നും പോലീസ് തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.
ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകയ്ക്കൊപ്പം വീട്ടിലേക്കു തിരിക്കുമ്പോഴായിരുന്നു പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് തയ്യാറാകാതെ വിവേക് തിവാരി വാഹനം മുമ്പോട്ട് ഓടിച്ചു പോയപ്പോഴായിരുന്നു പ്രശാന്ത് ചൗധരി എന്ന സ്റ്റേഷന്‍ ഓഫീസര്‍ വെടിവെച്ചത്. ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസറായ പ്രശാന്ത് ചൗധരി. സ്വയം പ്രതിരോധത്തിനായാണ് വെടിവെച്ചതെന്നാണ് ഇയാളുടെ ന്യായീകരണം. ‘ വെടികൊണ്ടിട്ടും അയാള്‍ രക്ഷപ്പെട്ടു. വെടിയേറ്റോ എന്ന കാര്യം പോലും തനിക്കുറപ്പില്ലെന്ന് അയാള്‍ പറഞ്ഞു. സംഭവം പോലീസ് ഉന്നതര്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തുന്നതായി നേരത്തേ ആരോപണം ഉയര്‍ന്നു. ശക്തമായ പ്രതിഷേധമാണ് സംഭവത്തില്‍ നടക്കുന്നത്.
from mangalam.com https://ift.tt/2xOtwk9
via IFTTT
No comments:
Post a Comment