യുവാവുമായി 15കാരിക്ക് അടുപ്പം; ഗ്രാമവാസികള്‍ മോശമായി സംസാരിക്കാന്‍ തുടങ്ങിയതോടെ 15കാരിയെ രക്ഷിതാക്കള്‍ ചുട്ടു കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

യുവാവുമായി 15കാരിക്ക് അടുപ്പം; ഗ്രാമവാസികള്‍ മോശമായി സംസാരിക്കാന്‍ തുടങ്ങിയതോടെ 15കാരിയെ രക്ഷിതാക്കള്‍ ചുട്ടു കൊന്നു

ജയ്പൂര്‍: 15കാരിയെ മാതാപിതാക്കള്‍ ജീവനോടെ ചുട്ടുകൊന്നു. ഇവരുടെ ഗ്രാമത്തിലെ ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയ രക്ഷിതാക്കള്‍ കുട്ടിയെ ചുട്ട് കൊല്ലുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലുള്ള പാഗ്രി ഗ്രാമത്തിലാണ് ഏഴരെയും നടുക്കിയ സംഭവം ഉണ്ടായത്.

യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായത് ഗ്രാമവാസികള്‍ക്കിടയില്‍ ചര്‍ച്ചയായി. തുടര്‍ന്ന് തങ്ങള്‍ക്ക് നാണക്കേടായെന്നും പറഞ്ഞാണ് രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ ചുട്ടുകൊന്നത്. മകളെ തങ്ങള്‍ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പോലീസില്‍ കുറ്റസമ്മതം നടത്തി.

മകളെ കുറിച്ച് ഗ്രാമത്തില്‍ ചിലര്‍ മോശമായി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. യുവാവുമായുള്ള അടുപ്പത്തെക്കുറിച്ചായിരുന്നു ഗ്രാമവാസികളുടെ സംസാരം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടത്. മകള്‍ തീകൊളുത്തി ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് രക്ഷിതാക്കളാണ് പോലീസിനെ വിളിച്ചുവരുത്തിയത്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും രക്ഷിതാക്കള്‍ പോലീസിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.

എന്നാല്‍ പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പോലീസിന് വ്യക്തമാകുന്നത്. ഫോറന്‍സിക് സംഘം സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സാംപിളുകളും മൊഴികളിലെ വൈരുദ്ധ്യവുമാണ് പൊലീസിന് തുണയായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ രക്ഷിതാക്കള്‍ കുറ്റ സമ്മതം നടത്തുകയായിരുന്നു.



from mangalam.com https://ift.tt/2N7sSTD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages