ആക്രമണം സ്വാമി സന്ദീപാനന്ദഗിരിയെ വകവരുത്തണമെന്ന ഉദ്ദേശത്തോടെ-കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

ആക്രമണം സ്വാമി സന്ദീപാനന്ദഗിരിയെ വകവരുത്തണമെന്ന ഉദ്ദേശത്തോടെ-കോടിയേരി

തിരുവനന്തപുരം: മതനിരപേക്ഷ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാൻ സംഘപരിവാർ എന്ത് ക്രൂരതയും ചെയ്യുമെന്നതിന്റെ തെളിവാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേർക്ക് നടന്ന അക്രമമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ ഉൾപ്പെടെ ഭരണഘടനയ്ക്ക് അനുസൃതമായും മതനിരപേക്ഷതയിലൂന്നിയും നിലപാടെടുത്ത ആത്മീയവ്യക്തിത്വമാണ് സ്വാമി സന്ദീപാനന്ദഗിരി. അദ്ദേഹത്തെ വകവരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇരുളിന്റെ മറവിൽ ആശ്രമത്തിലെ വീടുകൾതകർക്കുകയും കാറുകൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തത്. ആർ.എസ്.എസ്സിന്റേയും ബി.ജെ.പിയുടേയും ആശയങ്ങളോട് വിയോജിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന ധാർഷ്ട്യമാണ് ഇക്കൂട്ടർക്ക്. കൽബുർഗിയേയും പൻസാരേയേയും ഗൗരിലങ്കേഷിനേയും കൊലപ്പെടുത്തിയ ക്രൂരതയുടെ നയം കേരളത്തിന്റെ മണ്ണിലും നടപ്പാക്കാൻ നോക്കുകയാണെന്നും കോടിയേരി അപലപിച്ചു. അസഹിഷ്ണുത പൂണ്ട് കൊലവിളിയുമായി ഇറങ്ങിയിരിക്കുന്ന സംഘപരിവാർ അക്രമികളെ തളയ്ക്കാൻ നിയമനടപടികൾ ശക്തമാക്കുന്നതിനൊപ്പം ബഹുജനാഭിപ്രായവും കരുത്തുള്ളതാകണമെന്ന് കോടിയേരി പറഞ്ഞു ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സംഘപരിവാറുമായി ചേർന്ന് സമരം ചെയ്യുന്ന സംഘടനകൾക്കും പാർട്ടികൾക്കും വീണ്ടുവിചാരത്തിന് വകനൽകുന്നതാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമ ആക്രമണം. അക്രമികൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. ആശ്രമ അക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ കോടിയേരി അഭ്യർത്ഥിച്ചു. തകർന്നുപോയ ആശ്രമം പുനർനിർമ്മിക്കാനുള്ള സഹായം എല്ലാ മതനിരപേക്ഷകാംക്ഷികളിൽ നിന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2CL2xJE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages