തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയിട്ടില്ല. അപ്പോൾ, സർക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്പ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കിൽ അത്ഭുതകരമാണെന്ന് മന്ത്രി എം.എം മണി. ഇത് ബി.ജെ.പി. ഭരണത്തിന്റെ കീഴിൽ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രമാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. കണ്ണൂർ വിമാനത്താവളത്തിൽ ബി.ജെ.പി.യുടെ അഖിലേന്ത്യ പ്രസിഡന്റ് ശ്രീ. അമിത് ഷാ വിമാനത്തിൽ ഇറങ്ങുന്നുവെന്ന്. ഇത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്നും അദ്ദേഹം പറയുന്നു
from mathrubhumi.latestnews.rssfeed https://ift.tt/2yzREra
via
IFTTT
No comments:
Post a Comment