കാസർകോട്: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം ഗൂഢാലോചനയെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. മുഖ്യമന്ത്രിയും സന്ദീപാനന്ദഗിരിയുമാണ് ഗൂഢാലോചനക്ക് നേതൃത്വം നൽകിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ആണെന്നും കൃഷ്ണദാസ് കാസർകോട്ട് പ്രതികരിച്ചു. ശനിയാഴ്ച്ച പുലർച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺകടവിലെ ആശ്രമത്തിന് നേർക്ക് ആക്രമണമുണ്ടായത്. ആശ്രമത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും അഗ്നിക്കിരയാക്കിയ അക്രമികൾ ആശ്രമത്തിന് പുറത്ത് റീത്തും വെച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അയൽവാസികൾ വന്ന് വിളിച്ചപ്പോളാണ് സംഭവം അറിഞ്ഞതെന്ന് സ്വാമി സന്ദീപാനന്ദഗിരി അറിയിച്ചു. ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻ പിളളയ്ക്കും താഴമൺ കുടുംബത്തിനും പന്തളം രാജകുടുംബത്തിനും ഈ അക്രമണത്തിൽ ഉത്തരവാദിത്വമുണ്ടെന്നും സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്നും സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച സ്വാമിക്ക് ചില കേന്ദ്രങ്ങളിൽ നിന്ന് ഭീഷണിയുണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ആക്രമണകാരികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചുവെന്നതാണ് വിഷയത്തിലെ ഏറ്റവും പുതിയ വാർത്ത. ആശ്രമത്തിനടുത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ രാത്രി രണ്ടു മണിയോടെ ഒരാൾ ഓടുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമെന്ന് പോലീസ് പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2qgF4rX
via
IFTTT
No comments:
Post a Comment