ശബരിമല വിഷയം; കേന്ദ്ര നീക്കത്തില്‍ ഭക്തര്‍ക്ക് പുത്തന്‍ പ്രതീക്ഷ; കേരളത്തില്‍ കേന്ദ്രത്തിന്റെ ഉന്നതതല സംഘം രഹസ്യ സന്ദര്‍ശനത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

ശബരിമല വിഷയം; കേന്ദ്ര നീക്കത്തില്‍ ഭക്തര്‍ക്ക് പുത്തന്‍ പ്രതീക്ഷ; കേരളത്തില്‍ കേന്ദ്രത്തിന്റെ ഉന്നതതല സംഘം രഹസ്യ സന്ദര്‍ശനത്തില്‍

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും സംഘര്‍ഷങ്ങളുമാണ് നടക്കുന്നത്. ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയുടെ ബലത്തില്‍ മലകയറാന്‍ യുവതികളെത്തിയതായിരുന്നു സംഘര്‍ഷത്തിന് കാരണമായത്. മണ്ഡലകാലത്ത് ഈ സംഘര്‍ഷങ്ങള്‍ ശക്തമായി തുടരുമെന്നാണ് വിവരം. എന്നാല്‍ ഇതിനിടെ യുവതി പ്രവേശനവുമായി ബന്ദപ്പെട്ട് സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം കേരളത്തിലെത്തി. ശബരിമലയിലെ നിലവിലെ സ്ഥിതി ഗതികള്‍, പ്രതിഷേധങ്ങളും സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങളും ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നിവയെല്ലാം സംഘം പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും.

കേന്ദ്ര സംഘം കഴിഞ്ഞ ദിവസം കോട്ടയത്തെത്തി. ഇന്ന് സംഘം പമ്പയിലെത്തും നാളെ സന്നിധാനത്ത് നിന്ന് വിശദ വിവരങ്ങള്‍ ശേഖരിക്കും. അന്വേഷണ സംഘം കോട്ടയത്ത് എത്തുന്ന വിവരം ജില്ല കളക്ടര്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. യുവതീ പ്രവേശനത്തിനെതിരെ വിശ്വാസി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ഇന്റലിജന്‍സ് സംഘം കേരളത്തിലെത്തിയിരുന്നു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുരുന്നു. ശബരിമല വിഷയം ദേശീയ തലത്തിലും വന്‍ ചര്‍ച്ചയായിട്ടുണ്ട്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ നേരത്തെ തന്നെ വ്യക്തമാക്കയിരുന്നു. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ഇന്ദു മല്‍ഹോത്രയുടെ വിധിയാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം മാനിക്കാതെയാണ് കോടതി വിധി. സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതിപോലും ചിന്തിച്ചിട്ടുണ്ടാവില്ല. സ്ത്രീപ്രവേശനുണ്ടായാല്‍ ദൈവ കോപം ഉണ്ടാകുമെന്ന് വിശ്വാസികള്‍ ചിന്തിക്കുന്നുണ്ട്.

കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചിരുന്നു.



from mangalam.com https://ift.tt/2z4JRkt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages