പാരീസ്: വിവാദമായ റഫാൽ യുദ്ധ വിമാന കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്തണമെന്ന് നിർബന്ധിത വ്യവസ്ഥ വച്ചിരുന്നതായി തെളിയിക്കുന്ന കൂടുതൽ രേഖകൾ പുറത്തുവന്നു. പോർട്ടയിൽ ഏവിയേഷൻ എന്ന ഫ്രഞ്ച് ബ്ലോഗാണ് ഇത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടിരിക്കുന്നത്. റഫാലിന്റെ ഫ്രഞ്ച് നിർമ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ യൂണിയനുകളായ സി.ജി.ടിയും സി.എഫ്.ഡി.റ്റിയുമാണ് ഈ രേഖകൾ പ്രസിദ്ധീകരിച്ചത്. 2017 മെയ് 11 ന് നടന്ന യോഗത്തിന്റെ മിനുട്സുകളാണ് ഈ രേഖകൾ. കരാർ ലഭിക്കാൻ റിലയൻസിനെ പങ്കാളിയാക്കുകയല്ലാതെ ദസ്സോയ്ക്ക് മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഈ രേഖകൾ. റഫാൽ കരാറിൽ റിലയൻസിനെ പങ്കാളിയാക്കാൻ സർക്കാർ നിർബന്ധിത വ്യവസ്ത വെച്ചിരുന്നെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. കരാറിൽ റിലയൻസ് പങ്കാളിയായത് ഇന്ത്യൻ സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദും വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകൾക്ക് ശക്തി പകരുന്നതാണ് പുതിയ രേഖകളെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ യു.പി.എസർക്കാരിന്റെ കാലത്ത് പൊതുമേഖലാസ്ഥാപനമായ എച്ച്.എ.എലിനെ പങ്കാളിയാക്കാനാണ് നിർദേശിച്ചിരുന്നത്. 2015-ൽ ഈ സർക്കാരിന്റെ കാലത്ത് കരാർ ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങൾമാത്രം മുമ്പ് നിലവിൽ വന്ന അനിൽ അംബാനിയുടെ കമ്പനിക്ക് പ്രതിരോധ ഉത്പാദനരംഗത്ത് പ്രവൃത്തിപരിചയമില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. content highlights:Rafale Deal, New Documents Point To Reliance Defence As Essential
from mathrubhumi.latestnews.rssfeed https://ift.tt/2AcD5en
via
IFTTT
No comments:
Post a Comment