റിവ്യു ഹര്‍ജി ഉടനില്ല: ശബരിമല വിഷയത്തില്‍ സമവായ ചര്‍ച്ചപരാജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

റിവ്യു ഹര്‍ജി ഉടനില്ല: ശബരിമല വിഷയത്തില്‍ സമവായ ചര്‍ച്ചപരാജയം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ ദേവസ്വംബോർഡ് വിളിച്ച സമവായ ചർച്ച പരാജയപ്പെട്ടു. ദേവസ്വം ബോർഡിന്റെ നിലപാട് തൃപ്തികരമല്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ പ്രതികരിച്ചു. ദേവസ്വം ബോർഡിന്റെ നിലപാട് ദുഖകരമാണ്. യോഗത്തിൽ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു എന്നും ശശികുമാര വർമ്മ പറഞ്ഞു. മറ്റ് സംഘടനകളുമായി ആലോചിച്ച് എന്തുവേണമെന്ന് തീരുമാനിക്കും. റിവ്യൂ ഹർജി നൽകണമെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. അവർ ആലോചിച്ച ശേഷം ഈ മാസം 19ന് യോഗം ചേർന്ന് തീരുമാനമെടുക്കാമെന്നാണ് അറിയിച്ചത്. ഈ നിലപാടിലുള്ള എതിർപ്പ് മൂലം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നെന്നും ശശികുമാരവർമ്മ മാധ്യമങ്ങളെ അറിയിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച് ദേവസ്വം ബോർഡ് റിവ്യൂ ഹർജി നൽകണമെന്നായിരുന്നു പന്തളം കൊട്ടാരം, തന്ത്രികുടുംബം, അയ്യപ്പസേവാസംഘം പ്രതിനിധികളുടെ ആവശ്യം. പത്തൊമ്പതാം തീയതിയേ ഇതിൽ നിലപാടെടുക്കാനാവൂ എന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പുനപ്പരിശോധനാഹർജിയിൽ കോടതിവിധി വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാമെന്ന തീരുമാനത്തിലും ധാരണയായില്ല. ഇതേത്തുടർന്നാണ് യോഗം ബഹിഷ്കരിക്കാൻ ശശികുമാരവർമ്മ അടക്കമുള്ളവർ തീരുമാനിച്ചത്. അതേസമയം, റിവ്യൂ ഹർജി ഇന്ന് തന്നെ കൊടുക്കണമെന്ന പന്തളം കൊട്ടാര പ്രതിനിധികളുടെയും മറ്റും പിടിവാശികൊണ്ടാണ് ചർച്ച ഫലം കാണാതെ പോയതെന്ന് ദോവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പ്രതികരിച്ചു. content highlights:sabarimala women entry, devaswam boardcompramise talk


from mathrubhumi.latestnews.rssfeed https://ift.tt/2J1IV4W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages