ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി. കോടതികൾ എല്ലാ മതങ്ങളോടും ഒരേ നിലപാട് സ്വീകരിക്കുന്നതാണ് പുരോഗമനപരമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾ എല്ലാ മതങ്ങൾക്കും ഒരേപോലെ ബാധകമാക്കണം. എന്നാൽ സംഭവിക്കുന്നത് അങ്ങനെയല്ല. ആചാരങ്ങളെ തിരഞ്ഞുപിടിച്ച് ലക്ഷ്യംവെക്കുന്നുവെന്നും അദ്ദേഹം എച്ച്.ടി ലീഡർഷിപ്പ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കവെ അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി മേനകാ ഗാന്ധി അടക്കമുള്ളവർ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിൽ വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
from mathrubhumi.latestnews.rssfeed https://ift.tt/2ObOcg7
via
IFTTT
No comments:
Post a Comment