തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ ചർച്ചയ്ക്ക് വിളിച്ചതിനേക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വിധിയോടനുബന്ധിച്ച് തന്ത്രി കുടുംബം മുഖ്യമന്ത്രിയുമായി ചർച്ചയ്ക്കില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ സാഹചര്യത്തിലാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ ചർച്ചയ്ക്ക് വിളിച്ചതിനേക്കുറിച്ച് തനിക്ക് അറിയില്ലെന്നും മാത്രമല്ല അവർ പിന്മാറിയതും മാധ്യമങ്ങൾ പറഞ്ഞിട്ടുള്ള അറിവ് മാത്രമേയുള്ളുവെന്നും മന്ത്രി പറയുന്നു. ഇനി സർക്കാരുമായി ചർച്ച ചെയ്യേണ്ടതില്ലെന്ന് തന്ത്രി കുടുംബം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവർ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു എന്ന് മനസ്സിലാക്കാം. സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിക്കേണ്ട യാതൊരു പ്രശ്നവും ഇപ്പോഴത്തെ വിഷയത്തിൽ അടങ്ങിയിട്ടില്ലെന്ന് തന്ത്രി കുടുംബം മനസ്സിലാക്കിയിരിക്കുന്നു- അദ്ദേഹം പറഞ്ഞു. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയാണ് ഇപ്പോൾ മുഖ്യമായിട്ടുള്ള പ്രശ്നമെന്ന് അവർക്കറിയാം അത് കൊണ്ട് സുപ്രീം കോടതിയുമായിട്ടാണ് ചർച്ച വേണ്ടതെന്ന് നല്ല ബോദ്ധ്യം ഉള്ളത് കൊണ്ടാവാം ഇപ്പോൾ അവർ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. സർക്കാർ ഒരു സന്ദർഭത്തിലും ഈ വിഷയത്തിൽ ഹർജി കൊടുത്തിട്ടില്ല മാത്രമല്ല ഈ വിഷയത്തിൽ കേസിന് പോയത് സർക്കാർ അല്ലെന്നും അദ്ദേഹം പറഞ്ഞു. 2007ൽ സുപ്രീം കോടതിയിൽ വന്ന കേസിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും വിശദീകരികരണം സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോൾ ഒരു കമ്മിഷനെ വയ്ക്കുന്നതാവും ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിന് നല്ലത് എന്ന അപേക്ഷയാണ് സുപ്രീം കോടതിയുടെ മുന്നിൽ 2007ൽ സർക്കാർ സമർപ്പിച്ചത്. ആ അപേക്ഷയും സുപ്രീം കോടതി തള്ളിയാണ് ഈ തീരുമാനത്തിൽ എത്തിയതെന്നും മന്ത്രി പറഞ്ഞു. തെറ്റിദ്ധാരണ പരത്തിയാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധം. യു.ഡി.എഫും, ബി.ജെ.പിയും സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് കടകംപള്ളി കുറ്റപ്പെടുത്തി. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ജനങ്ങൾക്കിടയിൽ നിന്ന് തെറ്റിദ്ധാരണ മാറുമെന്നാണ് പ്രതീക്ഷിക്കാം. പ്രതിപക്ഷ നേതാവ് ഈ വിധിയെപ്പറ്റി പറഞ്ഞത് സർക്കാർ ചോദിച്ചു വാങ്ങിയ വിധി എന്നാണ്. വിഷയത്തെ കുറിച്ച് അറിയാതെയാണ് ഇത്തരത്തിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ഈ വിഷയത്തിൽ കേരളത്തിലെ സർക്കാരിന് എന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോൾ 2007 ലെ സർക്കാർ സ്ത്രീകളെ ശബരിമല കയറ്റണമെന്ന് പറഞ്ഞിരുന്നില്ല പകരം തർക്ക വിഷയമായതിനാൽ കമ്മിഷനെ വെച്ച് ആലോചിച്ച് തീരുമാനം എടുക്കണമെന്ന സത്യവാങ്മൂലമാണ് നൽകിയത്. എന്നാൽ ഇത് മറച്ച് വെച്ചിട്ടുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഈ വിഷയത്തിൽ സർക്കാരിന് റിവ്യു ഹർജി കൊടുക്കണ്ട ആവശ്യമില്ല കാരണം ഇത് ഭരണഘടന ബെഞ്ച് എടുത്ത തീരുമാനമാണ്. ഭരണഘടന ബെഞ്ച് തീരുമാനമെടുത്ത് ഭരണഘടന പ്രശ്നത്തിന് റിവ്യു ഹർജി കൊടുക്കണ്ട ആവശ്യം സംസ്ഥാന സർക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ റിവ്യു ഹർജി ആര് കൊടുത്താലും സർക്കാരിന് അതിനോട് എതിർപ്പില്ല. ആ റിവ്യു ഹർജിയെ തുടർന്ന് സുപ്രിം കോടതി എടുക്കുന്ന തീരുമാനത്തെ സർക്കാർ സ്വീകരിക്കും. നിലവിലുള്ള നിയമം അനുശാസിക്കുന്നത് പോലെ പ്രവർത്തിക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണെന്നും മന്ത്രി വിശദീകരിച്ചു. ContentHighlights: kadkampilly surendran about shabarimala verdict, kadakam pilly surendran, thandri family and cm meeting cancelled
from mathrubhumi.latestnews.rssfeed https://ift.tt/2IG3jbu
via
IFTTT
No comments:
Post a Comment