കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പഴയ ചിട്ടകൾ തുടരുന്നതാണ് നല്ലതെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. പഴമയിൽ വെള്ളം ചേർത്താൽ പുതുമയാവില്ല. ശബരിമല ഉപയോഗിച്ച് രാഷ്ട്രീയ മുതലോടുപ്പിന് ആരെയും സർക്കാർ അനുവദിക്കരുതെന്നും കൈതപ്രം ആവശ്യപ്പെട്ടു. ഋതുമതികളായ സ്ത്രീകള ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കലാണ് വിശുദ്ധി. അതിന്റെ യുക്തി അളക്കുന്നതിൽ അർത്ഥമില്ല. മതവിഷയങ്ങളിൽ പലതിനും യുക്തിയില്ല. അത് ചടങ്ങുകൾ മാത്രമാണ്. ഇത് പരിഷ്കരിക്കാൻ ഇപ്പോൾ ശ്രമിക്കേണ്ടെന്നും കൈതപ്രം വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2QtFBSs
via
IFTTT
No comments:
Post a Comment