കേസുകളിലൂടെ തന്നെ തകർക്കാൻ കഴിയില്ല എന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ട്രോളുമായി രംഗത്തെത്തിയിരിക്കയാണ് കോൺഗ്രസ്നേതാവും സിനിമാ താരവുമായ ദിവ്യ സപ്ന്ദന. മോദി തന്റെ വാഗ്ദാനങ്ങളെ അവഗണിക്കുകയും കോർപ്പറേറ്റ് മുതലാളിമാരുമായി ചങ്ങാത്തത്തിലാവുകയും ചെയ്യുന്നു എന്ന് ആരോപിക്കുന്ന ട്രോൾ വീഡിയോയുമായാണ് ദിവ്യ ഇത്തവണ എത്തിയിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ദിവ്യ ട്രോൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ദിവ്യയുടെ പോസ്റ്റിൽ മാത്രം ഒന്നര ലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിയെ സാമൂഹ്യമാധ്യമത്തിൽ അവഹേളിച്ചെന്ന പരാതിയിൽ ഉത്തർ പ്രദേശ് പൊലീസ് ദിവ്യ സ്പന്ദനക്കെതിരെ കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തത്. പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചെന്നായിരുന്നു പരാതി. എന്നാൽ ആ വിമർശനത്തിൽ ഉറച്ചു നിന്ന ദിവ്യ അതിനു പിന്നാലെയാണ് പുതിയ ട്രോൾ വീഡിയോ പോസ്റ്റ്ചെയ്തിരിക്കുന്നത്. താൻ കോൺഗ്രസ് വിട്ടു എന്ന രീതിയിലുള്ള വിമർശനങ്ങൾ തെറ്റാണെന്ന് ദിവ്യ വ്യക്തമാക്കി. പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യങ്ങളുമായി താൻ മുന്നോട്ട് പോകുകയാണെന്നും ദിവ്യ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2CvDcnG
via
IFTTT
No comments:
Post a Comment