പോണ്ടിച്ചേരി സർവ്വകലാശാലയിൽ വ്യാഴാഴ്ച്ച നടന്ന വിദ്യാർത്ഥി കൗൺസിൽ തെരഞ്ഞെടുപ്പിൽ പതിനൊന്ന് സീറ്റുകളിൽ പത്തും നേടി എസ്.എഫ്.ഐ വിജയിച്ചു. തെരെഞ്ഞടുപ്പിൽ എ.എസ്.എ (അംബേദ്കർ സ്റ്റുഡൻഡ്സ് അസോസിയേഷൻ) എസ്.എഫ്.ഐക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു ജോയിന്റ് സെക്രട്ടറി സീറ്റ് എ.ബി.വി.പി നേടി. ആദ്യമായാണ് കാമ്പസിൽ ഒരു വിദ്യാർഥി സംഘടന ഒറ്റയ്ക്ക് യൂണിയൻ നേടുന്നത്. രണ്ടാം വർഷ എം.എ സോഷ്യോളജി വിദ്യാർഥി ജുനൈദ് നാസർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സുഗദേവ്.വി, ശോണിമ നെല്ല്യാട്ട് എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു
from mathrubhumi.latestnews.rssfeed https://ift.tt/2Jidkfk
via
IFTTT
No comments:
Post a Comment