റഫാല്‍: ത്രിപുരയില്‍ പ്രതിഷേധ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകരെ തല്ലിച്ചതച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

റഫാല്‍: ത്രിപുരയില്‍ പ്രതിഷേധ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകരെ തല്ലിച്ചതച്ചു

അഗർത്തല: റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ ത്രിപുരയിലെ ബെലോണിയ ടൗണിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവരെ ആൾക്കൂട്ടം തല്ലിച്ചതച്ചു. ആൾക്കൂട്ട ആക്രമണത്തിൽ 20ലേറെ സിപിഎം അനുകൂലികൾക്ക് പരിക്കേറ്റതായി പോലീസ് സൂപ്രണ്ട് ജയ്സിങ് മീന അറിയിച്ചു. സംഭവ സ്ഥലത്തേക്ക് പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടുവെന്ന് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം അക്രമത്തിന് പിന്നിൽ ഭരണ കക്ഷിയായ ബിജെപിയാണെന്നും സംഭവസമയത്ത് പോലീസ് ഉണ്ടായിരുന്നെന്നും സിപിഎം ആരോപിച്ചു. ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് സിപിഎം സബ്-ഡിവിഷൻ സെക്രട്ടറി തപസ് ഗുപ്ത വ്യക്തമാക്കി. എന്നാൽ സിപിഎമ്മിന്റേത് പൊള്ളയായ ആരോപണമാണെന്നും രാഷ്ട്രീയ എതിരാളികളെ തല്ലിയൊതുക്കുന്നത് തങ്ങളുടെ നയമല്ലെന്നും ബിജെപി വക്താവ് അശോക് സിൻഹ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2RgzoKf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages