ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്കും ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും ദുബായിൽ ബിനാമി സ്വത്തുക്കളുണ്ടെന്ന് വെളിപ്പെടുത്തൽ. പാകിസ്താന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി പാക് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. അലീമ ഖാനുമിനെക്കൂടാതെ പാക് സർക്കാർ വക്താവ് ഫാറൂഖ് സലീമിന്റെ മാതാവ്, സെനറ്റർ താജ് അഫ്രീദി, പ്രതിപക്ഷ പാർട്ടിയായ പിഎംഎൻഎൽ സെനറ്റർ അൻവർ ബയ്ഗിന്റെ ഭാര്യ എന്നിവരും ഏജൻസിയുടെ റിപ്പോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രമുഖർക്ക് പുറമേ കസ്റ്റംസ് കളക്ടർ ഷാഹിദി മജീദ്, ഫെഡറൽ റവന്യൂ ബോർഡ് ഓഫീസർ വസീഫ് ഖാൻ തുടങ്ങി ധാരാളം ഉന്നതോദ്യോഗസ്ഥരും പട്ടികയിലുണ്ട്. റിപ്പോർട്ടിൽ ഉൾപ്പെട്ടവർക്കെല്ലാം നോട്ടീസ് അയച്ചിട്ടുണ്ടെന്ന് പാക് മാധ്യമമായ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2z7eshq
via
IFTTT
No comments:
Post a Comment