ട്രിപ്പിള്‍ സ്വര്‍ണവുമായി സ്‌നേഹയും ഷാഹിദുര്‍ റഹ്മാനും; ആറ്‌ താരങ്ങള്‍ക്ക് ഇരട്ട സ്വര്‍ണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

ട്രിപ്പിള്‍ സ്വര്‍ണവുമായി സ്‌നേഹയും ഷാഹിദുര്‍ റഹ്മാനും; ആറ്‌ താരങ്ങള്‍ക്ക് ഇരട്ട സ്വര്‍ണം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ മീറ്റിൽ ട്രിപ്പിൾ സ്വർണവുമായി കൊല്ലം സായിയുടെ സ്നേഹ ജേക്കബും കോതമംഗലം സെന്റ് ജോർജിന്റെ മുഹമ്മദ് ഷാഹിദുർ റഹ്മാനും. മീറ്റിന്റെ രണ്ടാം ദിനം സബ് ജൂനിയർ പെൺകുട്ടികളുടെ ലോങ് ജമ്പിൽ സ്വർണം നേടിത്തുടങ്ങിയ സ്നേഹ 100 മീറ്റർ ഓട്ടത്തിലും നേട്ടം ആവർത്തിച്ചു. തൊട്ടുപിന്നാലെ 4x100 മീറ്റർ റിലേയിലും സ്നേഹടങ്ങിയ കൊല്ലം ജില്ല ഒന്നാമതെത്തി. 13.51 സെക്കന്റിൽ ഓടിയെത്തിയാണ് സ്നേഹ 100 മീറ്റിൽ സ്വർണം നേടിയത്. പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിന്റെ കീർത്തി എസ് വെള്ളിയും പെരുമാനൂർ സെന്റ് തോമസ് ഗേൾസ് എച്ച്.എസിലെ അനീറ്റ മരിയ ജോൺ വെങ്കലവും നേടി. നേരത്തെ സബ്ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ അനീറ്റ എറണാകുളത്തിന് സ്വർണം സമ്മാനിച്ചിരുന്നു. ലോങ് ജമ്പിൽ 5.09 മീറ്റർ പിന്നിട്ടാണ് സ്നേഹ ഒന്നാമതെത്തിയത്. 4x100 മീറ്റർ റിലേയിൽ 54.03 സെക്കന്റിൽ ഓടിയെത്തിയാണ് സ്നേഹയടങ്ങുന്ന കൊല്ലം ടീം സ്വർണനേട്ടത്തിലെത്തിയത്. സെന്റ് ജോർജിന്റെ മണിപ്പൂരി താരമായ ഷാഹിദുർ റഹ്മാൻ സബ്ജൂനിയർ 80 മീറ്റർ ഹർഡിൽസ്, ലോങ് ജമ്പ്, 4x100 മീറ്റർ റിലേ എന്നിവയിലാണ് സ്വർണം നേടിയത്. 100 മീറ്റർ ഓട്ടത്തിൽ രണ്ടാമതെത്തി ഒരു വെള്ളിയും മണിപ്പൂരി താരം കഴുത്തിലണിഞ്ഞു. ഇരട്ട സ്വർണം നേടിയ സൽമാൻ ഫോട്ടോ: പ്രവീൺ ദാസ് ആറ് ഇരട്ട സ്വർണ മെഡൽ നേട്ടത്തിനു കൂടി മീറ്റിന്റെ രണ്ടാം ദിനം സാക്ഷിയായി. ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ സ്വർണം നേടി ഈ മീറ്റിലെ ആദ്യ മെഡൽ ജേതാവായ സൽമാൻ ഫാറൂഖ് രണ്ടാം ദിനം 1500 മീറ്ററിലും സ്വർണം കണ്ടെത്തി. 4:08.22 സെക്കന്റിൽ ഓടിയെത്തിയാണ് സൽമാൻ ഒന്നാമതെത്തിയത്. ഇതേ ഇനത്തിൽ സീനിയർ വിഭാഗത്തിൽ കോതമംഗലം മാർ ബേസിലിന്റെ ആദർശ് ഗോപിയും ഇരട്ടസ്വർണത്തിന് അവകാശിയായി. ആദ്യ ദിനം 3000 മീറ്ററിൽ സ്വർണം നേടിയ ആദർശ് രണ്ടാം ദിനം 3:58.72 സെക്കന്റിൽ ഓടിയെത്തി 1500 മീറ്ററിലും സ്വർണം കണ്ടെത്തി. സാന്ദ്ര മേഴ്സിക്കുട്ടനോടൊപ്പം ഫോട്ടോ: പ്രവീൺ ദാസ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സാന്ദ്ര എ.എസാണ് ഇരട്ടസ്വർണം നേടിയ മറ്റൊരു താരം. തേവര സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ സാന്ദ്ര എ.എസ് 400 മീറ്ററിലും 100 മീറ്ററിലുമാണ് സ്വർണം നേടിയത്. 12.65 സെക്കന്റെടുത്താണ് സ്നേഹ 100 മീറ്റർ പൂർത്തിയാക്കിയത്. സബ്ജൂനിയർ വിഭാഗത്തിൽ കോതംമംഗലം സെന്റ് ജോർജിന്റെ മണിപ്പൂരി താരം മുഖ്താർ റഹ്മാനാണ്് ഇരട്ട സ്വർണം നേടിയ മറ്റൊരു താരം. 100 മീറ്ററിലെ സ്വർണനേട്ടത്തിന് പിന്നാലെ 4x100 മീറ്റർ റിലേയിലും മുഖ്താർ സ്വർണം നേടി. ജൂനിയർ ലോങ് ജമ്പിലും ട്രിപ്പിൾ ജമ്പിലും സ്വർണം നേടിയ തേവര സേക്രട്ട് ഹാർച്ച് സ്കൂളിലെ അനു മാത്യവും ഡബിൾ ഗോൾഡിനുടമയായി. ജൂനിയർ ഷോട്ട് പുട്ടിലും ഹാമർ ത്രോയിലും ഒന്നാമതെത്തി മാതിരപ്പള്ളി സ്കൂളിലെ കെസിയ മറിയം ബെന്നിയും ഇരട്ട സ്വർണപ്പട്ടികയിൽ ഇടം നേടി. Content Highlights: State School Meet 2018 Triple Gold and Doubvle Gold Winners


from mathrubhumi.latestnews.rssfeed https://ift.tt/2CJJTl6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages