ശബരിമല: ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ശബരിമല: ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കില്ല

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു. റിപ്പോർട്ട് നൽകാനുള്ള ബോർഡിന്റെ നീക്കത്തെ ചൊവ്വാഴ്ച പത്തനംതിട്ടയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിശിതമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബോർഡിന്റെ പിന്മാറ്റം. റിപ്പോർട്ട് കൊടുക്കാൻ ഭരണഘടനാ പരമായി വ്യവസ്ഥയില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ മാത്രം റിപ്പോർട്ട് നൽകുമെന്നും ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ് വ്യക്തമാക്കി. രാജകുടുംബം പറയുന്നതനുസരിച്ച് പ്രവർത്തിക്കാനുള്ള ബാധ്യത ദേവസ്വംബോർഡിനില്ല, ബോർഡിന് അതിന്റെ നിയമവ്യവസ്ഥയനുസരിച്ച് പ്രവർത്തിക്കേണ്ട ബാധ്യത മാത്രമേ ഉള്ളൂ- അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കീഴിലുള്ള ദേവസ്വംബോർഡ് സർക്കാർ താൽപ്പര്യത്തിന് വിരുദ്ധമായി ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ കോടതിയെ സമീപിക്കുന്നതിനെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. ഈ കോപ്രായങ്ങൾ കണ്ട് നീങ്ങിയാൽ വടികൊടുത്ത് അടി വാങ്ങിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/2q9yC66
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages