അലോക് വര്‍മയെ മാറ്റിയതിന് പിന്നില്‍ റഫാല്‍ അന്വേഷണസാധ്യതയോ: ആരോപണവുമായി പ്രതിപക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

അലോക് വര്‍മയെ മാറ്റിയതിന് പിന്നില്‍ റഫാല്‍ അന്വേഷണസാധ്യതയോ: ആരോപണവുമായി പ്രതിപക്ഷം

ന്യൂഡൽഹി: സി.ബി.ഐ ആസ്ഥാനത്തെ കലാപത്തെ തുടർന്ന് ഡയറക്ടർ അലോക് വർമയെ സ്ഥാനത്ത് നിന്ന് മാറ്റിയ വിഷയത്തിൽ വിവാദങ്ങൾ പുകയുന്നു. റഫാൽ കരാർ സി.ബി.ഐ അന്വേഷണത്തിന് എത്തുന്ന സാഹചര്യമുണ്ടായാൽ തലപ്പത്ത് സർക്കാർ വിരുദ്ധനായ അലോക് വർമ ഉണ്ടാവരുത് എന്നതിനാലാണ് അലോകിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനായി സർക്കാർ ഒരുക്കിയ നാടകമായിരുന്നു ഉദ്യോഗസ്ഥർ തമ്മിലുള്ള കലാപമന്നും പ്രതിക്ഷ നേതാക്കന്മാർ ആരോപിച്ചു. അരവിന്ദ് കെജ്രിവാളും പ്രശാന്ത് ഭൂഷണും ഉൾപ്പടെയുള്ളവരാണ് സർക്കാർ റാഫാൽ അന്വേഷണം അട്ടിമറിക്കാനാണ് അലോക് വർമയെ മാറ്റിയത് എന്ന ആരോപണവുമായി രംഗത്തെത്തിയത്. ദിവസങ്ങൾക്ക് മുൻപ് അലോക് വർമ്മ റഫാൽ വിഷയത്തിൽ പ്രശാന്ത് ഭൂഷണുമായും അരുൺ ഷൂരിയുമായും കൂടിക്കാഴ്ച നടത്തിയത് കേന്ദ്ര സർക്കാരിനെ വലിയ രീതിയിൽ പ്രകോപിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ളവർ രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. മോദി സർക്കാർ ചില കാര്യങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച അരവിന്ദ് കെജ്രിവാൾ റഫാലുമായി ഇതിന് ബന്ധമുണ്ടെന്നും ആരോപിച്ചു. ലോക്പാൽ നിയമപ്രകാരം നിയമിക്കപ്പെട്ട ഒരു അന്വേഷണ ഏജൻസിയുടെ തലവനെ കൃത്യമായി കാരണങ്ങളില്ലാതെ മാറ്റാൻ സർക്കാരിന് ഏത് നിയമമാണ് അധികാരം നൽകിയതെന്നും കെജ്രിവാൾ തന്റെ ട്വിറ്റർ സന്ദേശത്തിലൂടെ ചോദിച്ചു. അലോക് വർമയെ മാറ്റിയതിലൂടെ തങ്ങളുടെ സ്വന്തക്കാരനായ അഴിമതിക്കാരൻ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണ് ബി.ജെ.പി ചെയ്തതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ബി.ജെ.പി നേതൃത്വം നേരിട്ടാണ് തീർത്തും നിയമവിരുദ്ധമായ ഈ പ്രവർത്തിക്ക് ചുക്കാൻ പിടിച്ചതെന്നും യെച്ചൂരി ആരോപിച്ചു. കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വിയും സമാനമായ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും സി.ബി.ഐയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ചൂടുപിടിക്കാനാണ് സാധ്യത. റഫാൽ കേസിനൊപ്പം പ്രതിപക്ഷം ഇതും ആയുധമാക്കുന്നതോടെ സർക്കാർ കൂടുതൽ സമ്മർദ്ധത്തിലാകും. ഇതിന് പുറമെ സർക്കാർ നടപടിക്കെതിരായി അലോക് വർമ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഈ മാസം 26 ന് കോടതി പരിഗണിക്കുന്നുമുണ്ട്. content highlights:Is there a co-relation betn Rafale deal and removal of Alok Verma


from mathrubhumi.latestnews.rssfeed https://ift.tt/2z82RPd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages