ലെസ്റ്റര്‍ സിറ്റി സ്റ്റേഡിയത്തിന് പുറത്ത് ഉടമയുടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

ലെസ്റ്റര്‍ സിറ്റി സ്റ്റേഡിയത്തിന് പുറത്ത് ഉടമയുടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ മത്സരം കഴിഞ്ഞതിന് തൊട്ടുപിന്നാലെ സ്വന്തം സ്റ്റേഡിയത്തിന് പുറത്ത് ലെസ്റ്റർ സിറ്റി ഉടമയുടെ ഹെലികോപ്ടർ തകർന്നുവീണു.1-1 ന് സമനിലയിൽ കലാശിച്ച വെസ്റ്റ്ഹാം- ലെസ്റ്റർ സിറ്റി മത്സരം അവസാനിച്ച്ഒരു മണിക്കൂറിനകമായിരുന്നു അപകടം.ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തായ് കോടീശ്വരനായ ലെസ്റ്ററിന്റെ ഉടമ വിചായി ശ്രിവദ്ധനപ്രഭയുടെ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടറിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നതിനെകുറിച്ചുള്ളവിവരങ്ങൾ പുറത്തുവന്നിട്ടില്ല. കിങ് പവർ സ്റ്റേഡിയത്തിൽ നിന്ന് 200 അടി അകലെയുള്ള കാർ പാർക്കിലേക്കാണ് കോപ്ടർ പതിച്ചത്. ഉടൻ തീപടർന്ന് പിടിക്കുകയും ചെയ്തു. ലെസ്റ്ററിന്റെ എല്ലാ ഹോം മത്സരങ്ങളിലും വിചായി ശ്രിവദ്ധനപ്രഭയും ബന്ധുക്കളും ഹെലികോപ്ടറിലാണ് സ്റ്റേഡിയത്തിലേക്കെത്തുന്നതും പോകുന്നതും. The Leicester City chairmans helicopter has just crashed outside the King Power Stadium ! :o - pic.twitter.com/bXX4CbwGFv — Liam Edwards (@Ed_7991) October 27, 2018


from mathrubhumi.latestnews.rssfeed https://ift.tt/2CKtU6k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages