ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതിയുമായി ഫാ.കുര്യാക്കോസിന്റെ സഹോദരന്‍; ബിഷപ്പും കൂട്ടാളികളും നിരന്തരം സമ്മര്‍ദ്ദത്തിലാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതിയുമായി ഫാ.കുര്യാക്കോസിന്റെ സഹോദരന്‍; ബിഷപ്പും കൂട്ടാളികളും നിരന്തരം സമ്മര്‍ദ്ദത്തിലാക്കി

ന്യൂഡല്‍ഹി: ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഗുരുതര ആരോപണവുമായി വൈദികന്റെ സഹോദരന്‍. ബിഷപ്പ് ഫ്രാങ്കോ വൈദികനെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി. ഫ്രാങ്കോയുടെ കൂടെയുണ്ടായിരുന്ന വൈദികരും മറ്റും ഫാ.കുര്യാക്കോസിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നും 174 പ്രകാരം പഞ്ചാബ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വൈക്കം ഡി.വൈ.എസ്.പിക്ക് മൊഴി നല്‍കിയ ശേഷം വൈദികന്റെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായി. ബിഷപ്പ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് സമ്മര്‍ദ്ദം ശക്തമായത്. വൈദികന് നല്‍കിയിരുന്ന അലവന്‍സ് 5000 രൂപയില്‍നിന്ന് 500 രൂപയാക്കി വെട്ടിക്കുറച്ചുവെന്നും പറയുന്നുണ്ട്.

ഫാ.കുര്യാക്കോസിന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ ഛര്‍ദ്ദിച്ച നിലയിലായിരുന്നു. രക്തത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മരണത്തില്‍ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റും അടുത്ത ദിവസം നല്‍കാമെന്നും ലാബ് റിപ്പോര്‍ട്ടുകള്‍ക്ക് രണ്ടു മാസം താമസമെടുക്കുമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.



from mangalam.com https://ift.tt/2R7VcHV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages