ജമ്മു: ഇന്ത്യന്‍ സൈന്യത്തില്‍ ലാന്‍സ് നായ്ക്കായ രഞ്ജീത് സിംഗ് ഭുത്യാലും ഭാര്യ ഷിമു ദേവിയും വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിക്കാല്‍ കാണാന്‍ കാത്തിരുന്നത് പത്തു വര്‍ഷമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിക്ക് പുതിയ അതിഥിയെത്തുന്നത് കാത്തിരിക്കാതെ ഭുത്യാല്‍ വിടപറഞ്ഞു. മകള്‍ പിറക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് കശ്മീരില്‍ നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണത്തില്‍ ഭുത്യാല്‍ മരണമടഞ്ഞു.
താന്‍ കുഞ്ഞിന് ജന്മം നല്‍കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് തന്നെ വിടപറഞ്ഞു പോയ ഭര്‍ത്താവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നവജാതശിശുവുമൊത്തായിരുന്നു ഷിമുദേവി എത്തിയത്. മകളും ഒരുപക്ഷേ പിതാവിനെ പോലെ സൈന്യത്തില്‍ ചേരുമായിരിക്കുമെന്ന് സംസ്‌ക്കാരത്തിന് ശേഷം ഷിമുദേവി പറഞ്ഞപ്പോള്‍ എല്ലാവരും വിതുമ്പി. പ്രസവിച്ചതിന് തൊട്ടു പിന്നാലെ പ്രത്യേക ആംബുലന്‍സിലായിരുന്നു ഷിമുദേവിയെയും കുഞ്ഞിനെയും ചിതയ്ക്കരികിലേക്ക് കൊണ്ടു വന്നത്.
രഞ്ജീത്ത് സിംഗ് ഭുത്യാല്‍ ഉള്‍പ്പെടെ മൂന്ന് സൈനികരാണ് പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ വെടിയേറ്റു മരിച്ചത്. നിയന്ത്രണരേഖയിലെ രജൗരി ജില്ലയില്‍ ഞായറാഴ്ചയായിരുന്നു വെടിവെയ്പ്പുണ്ടായത്. രണ്ടു പാകിസ്താന്‍കാരും കൊല്ലപ്പെട്ടു. ഭാര്യയുടെ പ്രസവദിവസം അടുത്തതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 22 ന് ലീവിന് വീട്ടിലെത്താന്‍ കാത്തിരിക്കെ തലേദിവസമാണ് ഭുത്യാല്‍ വെടിയേറ്റു മരിച്ചത്.
ചൊവ്വാഴ്ച പൂര്‍ണ്ണ സൈനിക ബഹുമതികളോടെ ഭുത്യാലിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. തിങ്കഴാഴ്ച തന്നെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി മൃതദേഹം വീട്ടില്‍ എത്തിച്ചിരുന്നു. ചൊവ്വാഴ്ച സംസ്‌ക്കാര ചടങ്ങിനായി ഗ്രാമം മുഴുവന്‍ എത്തിയിരുന്നു. പുതിയ അതിഥിയുടെ വരവ് ഒരു പരിധി വരെ കുടുംബത്തിന്റെ ദു:ഖം പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് അയല്‍ക്കാര്‍ ആശ്വസിക്കുന്നത്.
from mangalam.com https://ift.tt/2q7G6Xj
via IFTTT
No comments:
Post a Comment