പറക്കുന്ന വിമാനത്തിന്റെ ചിറകില്‍ക്കൂടി നടന്ന് സംഗീത വീഡിയോ ചിത്രീകരിക്കുന്നതിനിടെ കനേഡിയന്‍ റാപ്പര്‍ക്ക് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

പറക്കുന്ന വിമാനത്തിന്റെ ചിറകില്‍ക്കൂടി നടന്ന് സംഗീത വീഡിയോ ചിത്രീകരിക്കുന്നതിനിടെ കനേഡിയന്‍ റാപ്പര്‍ക്ക് ദാരുണാന്ത്യം

കാനഡ : പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ ചിറകില്‍ നിന്ന് സാഹസികമായി സംഗീത വീഡിയോ ചിത്രീകരിക്കുന്നതിനിടെ (വിംഗ് വാക്കിങ്)ബാലന്‍സ് തെറ്റി നിലംപതിച്ച് കനേഡിയന്‍ റാപ്പര്‍ ജോണ്‍ ജെയിംസിന് (33) ദാരുണാന്ത്യം. ബ്രിട്ടീഷ് കൊളംബിയയിലെ വേര്‍നണില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

വിമാനത്തിന്റെ ചിറകില്‍ കൂടി നടന്നുള്ള വീഡിയോയില്‍ അഭിനയിച്ചു വരികയയാിരുന്നു ജോണ്‍ ജെയിംസ്. ഇതിനായി വിമാനത്തിന്റെ ചിറകില്‍ക്കൂടി നടന്നും തൂങ്ങിക്കിടന്നും നിരവധി തവണ പരിശീലനവും നടത്തിയിരുന്നു. തുടര്‍ന്നാണ് ചിത്രീകരണം തുടങ്ങിയത്. വിമാനത്തിന്റെ ചിറകിലേയ്ക്ക് നടന്നടുക്കുന്ന സമയത്ത് നിയന്ത്രണം വിട്ട വിമാനം ചരിയുകയും ജോണ്‍ ജെയിംസിന് ബാലന്‍സ് നഷ്ടമാകുകയുമായിരുന്നു.
അപ്രതീക്ഷിത അപകടമായതിനാല്‍ പാരച്യൂട്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും മുന്‍പേ അദ്ദേഹം നിലം പതിക്കുകയായിരുന്നു. ജോണ്‍ സഞ്ചരിച്ചിരുന്ന വിമാനം പിന്നീട് സുരക്ഷിതമായി നിലത്തിറങ്ങി.



from mangalam.com https://ift.tt/2R8RFcs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages