കാലിഫോര്‍ണിയ : മുത്തച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് പെണ്‍കുട്ടി കേക്ക് ഉണ്ടാക്കി സുഹൃത്തുക്കള്‍ക്ക് നല്‍കി. കാലിഫോര്‍ണിയയിലെ ഡേവിസില്‍ പ്രവര്‍ത്തിക്കുന്ന ഡാ വിന്‍സി ചാര്‍ട്ടര്‍ അക്കാഡമിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ചിതാഭസ്മം ഉപയോഗിച്ച് കേക്ക് ഉണ്ടാക്കി സുഹൃത്തുക്കള്‍ക്ക് നല്‍കിയത്. കുക്കി കേക്ക് നിര്‍മിച്ച പെണ്‍കുട്ടി അതുമായി സ്‌കൂളില്‍ എത്തി ഒമ്പതു സുഹൃത്തുക്കള്‍ക്ക് നല്‍കുകയായിരുന്നു. വളരെ വിശേഷപ്പെട്ട ചേരുവ ചേര്‍ത്തു നിര്‍മിച്ച കുക്കിയാണിതെന്നാണ് ഈ പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞത്. എല്ലാവരും കഴിച്ചു കഴിഞ്ഞതിനു ശേഷം തന്റെ മുത്തച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് നിര്‍മിച്ച കുക്കി കേക്കാണിതെന്ന് പറയുകയായിരുന്നു.
ഭയന്ന കുട്ടികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടി. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അധികൃതര്‍ ഈ കുട്ടിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നിയമനടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.
from mangalam.com https://ift.tt/2q8ouuB
via IFTTT
No comments:
Post a Comment