റെയില്‍വേ ഹോട്ടല്‍ അനുവദിച്ച കേസില്‍ റാബ്‌റി ദേവിക്കും തേജസ്വിക്കും ജാമ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

റെയില്‍വേ ഹോട്ടല്‍ അനുവദിച്ച കേസില്‍ റാബ്‌റി ദേവിക്കും തേജസ്വിക്കും ജാമ്യം

റാഞ്ചി: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കേ റെയില്‍വേ കാറ്ററിംഗ് ഹോട്ടലുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടു കേസില്‍ ഭാര്യ റാബ്‌റി ദേവിക്കും മകന്‍ തേജസ്വിക്കും ഡല്‍ഹി പട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലാണ് ജാമ്യം. കേസ് നവംബര്‍ 19ന് വീണ്ടും പരിഗണിക്കും.

അതേസമയം, കേസ് പരിഗണിക്കവേ ലാലു പ്രസാദ് യാദവ് ഇന്ന് കോടതിയില്‍ ഹാജരായില്ല. അനാരോഗ്യം മൂലം യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി സാഹചര്യത്തിലാണിത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ലാലു പ്രസാദ് കോടതിയില്‍ ഹാജരാകും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യത്തെ സി.ബി.ഐ എതിര്‍ത്തു. തുടര്‍ച്ചയായി ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് സി.ബി.ഐയുടെ നിലപാട്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ലാലു ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. നിലവില്‍ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഐആര്‍സിടിസി ഹോട്ടല്‍ അനുവദിച്ചതില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും കള്ളപ്പണംവെളിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 24നാണ് എന്‍ഫോഴ്‌സ്‌മെന്റ് ലാലു പ്രസാദ്, റാബ്‌റി ദേവി, ജേതസ്വി എന്നിവര്‍ക്കെതിരെ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ലാലുവിന്റെ കുടുംബത്തിന്റെ 44 കോടിയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ കണ്ടുകെട്ടിയിരുന്നു.



from mangalam.com https://ift.tt/2IG0aZs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages