ന്യൂഡൽഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി മേൽക്കൈ നിലനിർത്തുമെങ്കിലും ദക്ഷിണേന്ത്യയിൽവലിയ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് എബിപി-സി വോട്ടർ സർവെ. കേരളത്തിൽ 20 സീറ്റുകളിൽ 16 ഇടത്തും യുഡിഎഫ് വിജയിക്കുമെന്നാണ് സർവെയുടെ കണ്ടെത്തൽ. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ല. നാല് സീറ്റാണ് എൽഡിഎഫിന് സാധ്യത പറയുന്നത്. തമിഴ്നാട്ടിൽ ആകെയുള്ള 40 സീറ്റുകളിൽ 28 ഇടത്തും ഡിഎംകെയ്ക്ക് സർവെ സാധ്യത കൽപിക്കുന്നു. ഭരണകക്ഷിയായ എഐഡിഎംകെ ഒമ്പത് സീറ്റിലേക്ക് ചുരുങ്ങും. ബിജെപിക്ക് രണ്ടിടത്ത് വിജയം പ്രവചിക്കുന്നു. youtube screengrab കർണാടകത്തിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യം അല്ലാതെ ഒറ്റയ്ക്ക ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചാൽ ആകെയുള്ള 28 സീറ്റിൽ ബിജെപി 18 ഇടത്തും കോൺഗ്രസ് ഏഴിടത്തും വിജയിച്ചേക്കാം. ജെഡിഎസിന് സാധ്യതയുള്ളത് മൂന്നിടത്താണ്. ആന്ധ്രയിൽ ടിഡിപിയുടെ അപ്രമാദിത്വം തകർത്ത് 25 സീറ്റിൽ 21 ഇടത്തും വൈഎസ്ആർ കോൺഗ്രസ് വിജയിക്കുമെന്ന് സർവെ പറയുന്നു. നാല് സീറ്റാണ് ടിഡിപിക്ക് പറയുന്നത്. തെലങ്കാനയിൽ 17 സീറ്റുകളിൽ ടിആർഎസിന് ഒമ്പതും കോൺഗ്രസിന് ആറും സീറ്റുകൾ സർവെ പ്രവചിക്കുമ്പോൾ ബിജെപിക്ക് ഒരു സീറ്റാണ് സാധ്യതയുള്ളത്. ഈ അഞ്ച് സംസ്ഥാനങ്ങളിലായി എൻഡിഎക്ക് പരമാവധി കിട്ടുക 21 സീറ്റാണ്. അതേ സമയം യുപിഎക്ക് 32 സീറ്റ് ലഭിച്ചേക്കാം. മറ്റ് കക്ഷികൾ 76 സീറ്റിൽ വിജയിക്കുമെന്നാണ് സർവെയിലെ കണ്ടെത്തൽ
from mathrubhumi.latestnews.rssfeed https://ift.tt/2zUEYMg
via
IFTTT
No comments:
Post a Comment