കോഴിക്കോട്: ബൈക്കോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് യുവാക്കൾ കനോലി കനാലിൽ വീണു. രാത്രി 12.10-ഓടെ കാരപ്പറമ്പിലാണ് അപകടം. ഉള്ളിയേരിയിലെ എടത്തിൽ നിസാറായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. തുടിയാടിമൽ മൻസൂറായിരുന്നു ഒപ്പമുണ്ടായിരുന്നത്.ഏകദേശം പത്തടി താഴ്ചയുണ്ടായിരുന്ന ഭാഗത്താണ് വീണത്. ഈ ഭാഗത്ത് കൈവരിക്ക് ഉയരം കുറവാണ്. ബീച്ച് അഗ്നി രക്ഷാസ്റ്റേഷനിലെ ലീഡിങ് ഫയർമാൻമാരായ എൻ. രമേശൻ, ബിജു പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റെത്തിയാണ് ഇവരെ രക്ഷിച്ചത്. നിസ്സാര പരിക്കുകളോടെ യുവാക്കളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2SqiEBM
via
IFTTT
No comments:
Post a Comment